ഡൗണ്‍ ഫ്രാങ്കോ; വത്തിക്കാന്റെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധമറിയിച്ച് മലയാളികള്‍

webtech_news18
തിരുവനന്തപുരം: ലൈംഗിക പീഡന വിവാദത്തില്‍പ്പെട്ട ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടിയെടുക്കാത്തതിലും സംരക്ഷിക്കുന്നതിലും പ്രതിഷേധിച്ച് വത്തിക്കാന്‍ ന്യൂസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും മലയാളികളുടെ പ്രതിഷേധം.


ഡൗണ്‍ ഫ്രാങ്കോ എന്ന പേരാലാണ് സമൂഹമാധ്യമങ്ങളില്‍ കാമ്പയിന്‍ നടക്കുന്നത്. വത്തിക്കാനില്‍ നിന്നുള്ള അറിയിപ്പുകളും മാര്‍പ്പാപ്പയുടെ സന്ദേശങ്ങളും പുറത്തു വരുന്നത് വത്തിക്കാന്‍ ന്യൂസിലൂടെയാണ്. ഈ പേജിലാണ് പ്രതിഷേധവുമായി മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ അണിനിരന്നിരിക്കുന്നത്.

മലയാളത്തില്‍ ഫ്രാങ്കോയ്‌ക്കെതിരെ വികാരപ്രകടനങ്ങള്‍ നടത്തുന്നലവരുമുണ്ട്. പീഡന വീരന്‍ ഫ്രാങ്കോയെ അറസ്റ്റു ചെയ്യുക കന്യാസ്ത്രീകളോട് നീതി പാലിക്കുക എന്നീ കമന്റുകളാണ് പലരും ഉപയോഗിച്ചിരിക്കുന്നത്.
>

Trending Now