ബംഗളുരുവിൽ വാഹനാപകടത്തിൽ നാലു മലയാളികൾ മരിച്ചു

webtech_news18
ബംഗളൂരു: മാറത്തഹള്ളിയില്‍ ബസ് കാറിലിടിച്ച് അമ്മയും മകനുമടക്കം നാലു മലയാളികള്‍ മരിച്ചു. കൊല്ലം ചവറ സ്വദേശികളായ മേഴ്‌സി ജോസഫ്, മകന്‍ ലവിൻ ജോസഫ്, എല്‍സമ്മ, റീന ബ്രിട്ടോ എന്നിവരാണ് മരിച്ചത്. ഒരാള്‍ പരുക്കുകളോടെ ചികിത്സയിലാണ്. വൈകിട്ട് നാലോടെ ഔട്ടര്‍റിങ് റോഡിലായിരുന്നു അപകടം. ബന്ധുവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ശേഷം മാറത്തഹള്ളിയില്‍ നിന്നുമടങ്ങവേ ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസ് ഇവര്‍ സഞ്ചരിച്ച കാറില്‍ ഇടിച്ചാണ് അപകടം.
>

Trending Now