റിപ്പോർട്ടർമാരുമായി ബിജെപിക്കാർക്ക് ഇനി സൊറ പറയാൻ പറ്റില്ല

webtech_news18 , News18 India
ന്യൂഡൽഹി: മാധ്യമപ്രവർത്തകരുമായി സൊറ പറഞ്ഞിരിക്കുന്നതിൽ നിന്ന് ബിജെപി പ്രവർത്തകർക്ക് വിലക്ക്. അടുത്ത വർഷം ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് എം എൽ എമാരുടെയും എം പിമാരുടെയും പേഴ്സണൽ സ്റ്റാഫിന് ബി ജെ പി നേതൃത്വം നിർദ്ദേശം നൽകിയിരിക്കുന്നത്. ഇനിയങ്ങോട്ട് 'ചെയ്യേണ്ടതും ചെയ്യരുതാത്തതു'മായ കാര്യങ്ങളുൾപ്പെട്ട മാർഗരേഖയാണ് നേതൃത്വം തയ്യാറാക്കി നൽകിയിരിക്കുന്നത്.മാർഗരേഖയിൽ പറയുന്ന പ്രധാന കാര്യങ്ങൾ ഇവയാണ്,


1. എംഎൽഎമാരും എംപിമാരും മറ്റു തിരക്കുകളിൽ വ്യാപൃതരായിരിക്കുമ്പോൾ പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കുമിടയിലെ പാലമാകുക.2. വളരെ ശ്രദ്ധയോടെ വേണം മാധ്യമപ്രവർത്തകരെ കൈകാര്യം ചെയ്യാൻ. ഒരുപാടു നേരം അവർ കാത്തുനിൽക്കില്ലെന്ന് ഓർക്കണം.3. പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ മാധ്യമപ്രവർത്തകരോട് സംസാരിക്കാൻ ചുമതലപ്പെട്ടവരല്ല. അതുകൊണ്ട്, ഔദ്യോഗികമായതോ അനൗദ്യോഗികമായതോ ആയ അഭിപ്രായങ്ങൾ പറയരുത്.4. പാർട്ടിയുടെ ആശയങ്ങളുമായി യോജിക്കുന്നവരുടെ വിവരങ്ങൾ സൂക്ഷിച്ചുവെയ്ക്കുക.5. പാർട്ടിയെയും നേതാക്കളെയും കുറിച്ച് മാധ്യമങ്ങളിൽ മികച്ച അഭിപ്രായം രൂപപ്പെടുന്നുവെന്ന് ഉറപ്പാക്കണം6. പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ മാധ്യമപ്രവർത്തകുമായി സൊറ പറഞ്ഞ് സമയം കളയാതിരിക്കുക'ഇത് ബി ജെ പി, മറ്റു പാർട്ടികളിൽ നിന്ന് വിഭിന്നം' എന്ന പ്രഖ്യാപനത്തോടെയാണ് ബിജെപി പരിശീലന വിഭാഗം തയ്യാറാക്കിയ മാർഗരേഖ അവസാനിക്കുന്നത്. പാർട്ടിയുടെ പശ്ചാത്തലം, സാമ്പത്തിക നിലപാടുകൾ, സർക്കാർ നടപ്പാക്കുന്ന ജനക്ഷേമപദ്ധതികൾ എന്നിവയും മാർഗരേഖയിൽ വിവരിക്കുന്നുണ്ട്.
>

Trending Now