കത്വ സംഭവത്തെ 'ഭയാനക'മെന്നു വിശേഷിപ്പിച്ച് ഐക്യരാഷ്ട്രസഭ

webtech_news18 , Advertorial
ജനീവ: ജമ്മു കാശ്മീരിലെ കത്വയില്‍ എട്ടുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ അശങ്കയറിയിച്ച് ഐക്യരാഷ്ട്രസഭ. സംഭവത്തെ ഭയാനകമെന്നാണ് ഐക്യരാഷ്ട്രസഭ
സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വിശേഷിപ്പിച്ചത്.

മാധ്യമങ്ങളിലൂടെയാണ് ഈ ക്രൂരമായ സംഭവത്തെ കുറിച്ച് അറിഞ്ഞത്. ആ പെണ്‍കുട്ടിക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണകൂടം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനു പിന്നിലെ പ്രതികളെ അധികൃതര്‍ എത്രയും പെട്ടെന്നു നീതിപീഠത്തിനു മുന്നിലെത്തിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു.കഴിഞ്ഞ ജനുവരി 10-നാണ് കാശ്മീരിലെ കത്വയില്‍ നിന്ന് എട്ടുവയസുകാരിയെ കാണാതാകുന്നത്. പിന്നീട് ഒരാഴ്ചയ്ക്കു ശേഷം ജനുവരി 17ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കേസ് ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതോടെയാണു ക്രൂര ബലാത്സംഗത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്.ഇതിനു പിന്നാലെ രാജ്യമെങ്ങും കനത്ത പ്രതിഷേധമാണ് ഉണ്ടായത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയും വിഷയത്തില്‍ പ്രതികരിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ രാജ്യത്തിനു അപമാനകരമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ എട്ടു പേരെ അറസ്റ്റ് ചെയ്തു. രണ്ടു സ്‌പെഷല്‍ പൊലീസ് ഓഫീസര്‍മാരും ഒരു ഹെഡ് കോണ്‍സ്റ്റബിളും ഒരു സബ് ഇന്‍സ്‌പെക്ടറും ഇതില്‍ ഉള്‍പ്പെടുന്നു.
>

Trending Now