ASSOCIATE PARTNER
ASSOCIATE PARTNER
ASSOCIATE PARTNER
ASSOCIATE PARTNER

ಭಾಷೆಯನ್ನು ಆಯ್ಕೆಮಾಡಿ :

తెలుగు (Malayalam)

Mission Paani | ജലസംരക്ഷണത്തിനായി നമ്മുടെ നിത്യജീവിതത്തിൽ ഇക്കാര്യങ്ങൾ ചെയ്യാം

ഈ ചെറിയ കാര്യങ്ങൾ ചെയ്യുന്നത് പോലും വലിയ അളവിൽ ജലം സംരക്ഷിക്കാൻ നമ്മളെ സഹായിക്കും

  • News18
  • Last Updated: January 20, 2021, 12:10 PM IST

കഴിഞ്ഞ കുറച്ചു കാലമായി നമ്മൾ ഇത് കേൾക്കുന്നു. പൂജ്യം ദിവസത്തിലേക്ക് ഇന്ത്യ അടുത്തു കൊണ്ടിരിക്കുകയാണ്, വെള്ളമില്ലാത്ത ഈ ദിവസത്തിലേക്ക്. അത് ഭയാനകമല്ലെങ്കിൽ, സാഹചര്യത്തിന്റെ പ്രാധാന്യം നമ്മൾ വിലയിരുത്തേണ്ടതാണ്. രാജ്യത്തെ 15 പ്രധാന നഗരങ്ങൾ ഇപ്പോൾ തന്നെ ജലദൗർലഭ്യം നേരിടുകയാണ്. അത് വർദ്ധിക്കുകയേ ഉള്ളൂ. ഈ സാഹചര്യത്തിൽ ഓരോ തുള്ളിയും എണ്ണപ്പെടേണ്ടതാണ്, ഓരോ വ്യക്തിയുടെ പ്രവർത്തിയും എണ്ണപ്പെടേണ്ടതാണ്.


ജലസംരക്ഷണത്തെക്കുറിച്ച് നമ്മൾ ബോധവാൻമാരാണെങ്കിൽ നിത്യജീവിതത്തിലേക്ക് ആവശ്യമായ ചില ശീലങ്ങൾ നമ്മൾ ഉൾപ്പെടുത്തണം. ജലസംരക്ഷണത്തിനായി ഇന്നു മുതൽ ജലസംരക്ഷണത്തിനായി നമ്മുടെ നിത്യജീവിതത്തിൽ ഉൾപ്പെടുത്താൻ കഴിയുന്ന ചില പ്രവൃത്തികൾ ഉൾപ്പെടുത്തുകയാണ് ഇവിടെ.


ശരിയായ ഭക്ഷണക്രമം 


കഴിഞ്ഞ കുറച്ചു മാസങ്ങളായി പാചകത്തിന്റെ പ്രാധാന്യം അനുഭവിച്ചവരാണ് നമ്മൾ ഓരോരുത്തരും. പുറത്തു പോയി ഭക്ഷണം കഴിക്കാനോ ഓർഡർ ചെയ്ത് ഭക്ഷണം വരുത്താനോ കഴിയാതെ വന്ന സാഹചര്യത്തിൽ നമ്മുടെ ഭക്ഷണശീലങ്ങളിൽ വലിയ മാറ്റമായിരുന്നു വന്നത്. നമ്മുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തി ആരോഗ്യപരമായ ഒന്നിനെ സ്വീകരിക്കാൻ ഇതാണ് ശരിയായ സമയം. ആരോഗ്യം മാത്രമല്ല ജല സംരക്ഷണത്തിനും. ചില ഭക്ഷ്യസാധനങ്ങൾ പാചകം ചെയ്യാൻ നമുക്ക് ധാരാളം വെള്ളം ആവശ്യമായി വരുന്നു. ശരിയായ അളവിൽ ഭക്ഷണം പാചകം ചെയ്യാൻ വെള്ളം ഉപയോഗിക്കുന്നതിലൂടെ വലിയ രീതിയിൽ ജലസംരക്ഷണം നടത്താൻ നമുക്ക് കഴിയും.


കുറഞ്ഞ ഉപഭോഗം കൂടുതൽ ജലം സംരക്ഷിക്കാൻ സഹായിക്കും


നിങ്ങൾ വാങ്ങുന്നതെന്തും, അത് ഒരു ജോടി ജീൻസ് ആകാം ഒരു ജോടി ഷൂസ് ആകാം അത് ഉണ്ടാക്കുന്നതിനും പ്രോസസ് ചെയ്യുന്നതിനും ഗതാഗതത്തിനും എല്ലാം ജലം ആവശ്യമാണ്. നിങ്ങൾ ഓൺലൈനിൽ വാങ്ങുന്ന ഒരു ജോടി ജീൻസിന് ചിലവ് 10,000 ലിറ്റർ വെള്ളമാണ്. ജലത്തെക്കുറിച്ച് ബോധമുള്ളവരാകുക എന്നത് ഒരു ചെറിയ നടപടിക്രമമാണ്. നിങ്ങൾക്ക് അറിയില്ല നിങ്ങളുടെ ഏത് ശീലമാണ് ജലസംരക്ഷണത്തെ സഹായിക്കുക എന്നുള്ളത്. ബോധപൂർവം സാധനങ്ങൾ വാങ്ങി വെള്ളം സംരക്ഷിക്കുക. അവസാനം നിങ്ങൾ പണവും വെള്ളവും ലാഭിക്കും.


ജലസംരക്ഷണത്തിനായി സ്വിച്ച് ഓഫ് ചെയ്യുക


ഊർജ്ജത്തെക്കുറിച്ച് കൂടുതൽ ബോധവാൻമാരാകുകയും വീട്ടിൽ തന്നെ അതിനെക്കുറിച്ച് ജാഗ്രതയുള്ളവരാകുകയും ചെയ്യുക. ജലത്തിൽ നിന്നാണ് വൈദ്യുതി ഉല്പാദിപ്പിക്കുന്നത്. ചില ചെറിയ സ്വഭാവങ്ങളിലൂടെ ഇവിടെയും നമുക്ക് ജസംരക്ഷണത്തിന്റെ ഭാഗഭാക്കാകാം. ഫോൺ ചാർജ് ചെയ്യുന്നില്ലെങ്കിൽ നിങ്ങളുടെ ചാർജർ അൺപ്ലഗ് ചെയ്യുക. നിങ്ങൾ ഹാളിലാണെങ്കിൽ അടുക്കളയിലെ ലൈറ്റ് സ്വിച്ച് ഓഫ് ചെയ്യുക. വീട്ടിൽ നിന്നു തന്നെ കുറേ ദിവസത്തേക്ക് മാറി നിൽക്കുകയാണെങ്കിൽ മെയിൻ സ്വിച്ച് ഓഫ് ചെയ്യുക. ഈ ചെറിയ പ്രവൃത്തികൾ വൈദ്യുതി ലാഭിക്കാൻ സഹായിക്കുകയും അതുവഴി ജലം സംരക്ഷിക്കാൻ സഹായിക്കുകയും ചെയ്യുന്നു.


തുണികൾ അലക്കുന്നതിലും അൽപം ശ്രദ്ധ വേണം


വാഷിംഗ് മെഷീനിലാണ് നിങ്ങൾ അലക്കുന്നതെങ്കിൽ ഒരു തവണ വസ്ത്രങ്ങൾ കഴുകുന്നതിന് 50 മുതൽ 70 വരെ ലിറ്റർ വെള്ളം ആവശ്യമാണ്. അതായത് വസ്ത്രം കഴുകാൻ ഒരുപാട് വെള്ളം ആവശ്യമാണ്. കൈ കൊണ്ട് വസ്ത്രം കഴുകുന്നത് ഇപ്പോൾ ആലോചിക്കാൻ കഴിയാത്ത കാര്യമായതിനാൽ വാഷിംഗ് മെഷീൻ നമുക്ക് ഒഴിവാക്കാൻ കഴിയില്ല.  അപ്പോൾ വാഷിംഗ് മെഷീൻ എപ്പോൾ ഉപയോഗിക്കണം എന്നതിനെക്കുറിച്ച് നമുക്ക് ധാരണ വേണം. വാഷിംഗ് മെഷീന് സമീപം ഒരു ലോൺട്രി ബാസ്കറ്റ് വയ്ക്കാവുന്നതാണ്. അത് നിറയുമ്പോൾ മാത്രം വാഷിംഗ് മെഷീനിൽ വസ്ത്രങ്ങൾ ഇട്ട് അലക്കുക.


വെറും അഞ്ചു മിനിറ്റ് കൊണ്ട് ഒരു വലിയ സഹായം


ഏറ്റവും കൂടുതൽ വെള്ളം നഷ്ടപ്പെടുത്തുന്ന മറ്റൊരു മേഖലയാണ് കുളി. മിക്കവാറും ആഘോഷമായ ഒരു കുളി ഷവറിനു കീഴെ കഴിയുമ്പോൾ കുറഞ്ഞത് 60 ലിറ്റർ വെള്ളമെങ്കിലും ചെലവാക്കണം. അതുകൊണ്ടു തന്നെ ബക്കറ്റിൽ വെള്ളം നിറച്ച് കുളിക്കുന്നതാണ് ജലസംരക്ഷണത്തിന് ഏറ്റവും സഹായകരമാകുക. ഷവർ ബാത്ത് തന്നെ വേണമെന്ന് നിർബന്ധമുള്ളവർ അഞ്ചു മിനിറ്റിനുള്ളിൽ കുളിക്കാൻ ശ്രദ്ധിക്കുക. സോപ്പ്, ഷാംപൂ എന്നിവ ഉപയോഗിക്കുന്ന സമയത്ത് ഷവർ ഓഫ് ചെയ്യാൻ ശ്രദ്ധിക്കുക.


ഈ ചെറിയ കാര്യങ്ങൾ ചെയ്യുന്നത് പോലും വലിയ അളവിൽ ജലം സംരക്ഷിക്കാൻ നമ്മളെ സഹായിക്കും. ജല സംരക്ഷണത്തെയും ശുചിത്വത്തെയും കുറിച്ച് അവബോധം വ്യാപിപ്പിക്കുന്നതിൽ അതിശയകരമായ പ്രവർത്തനം നടത്തിയ ഹാർപിക് ന്യൂസ് 18 മിഷൻ പാനി പരിശോധിക്കാൻ ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. Https://www.news18.com/mission-paani/ എന്ന ലിങ്ക് പരിശോധിക്കുക.

Published by: Joys Joy
First published: January 20, 2021, 12:10 PM IST