അരുൺ ജെയ്റ്റ്ലി രാജിവെക്കണമെന്ന് രാഹുൽ ഗാന്ധി

webtech_news18
ന്യൂഡൽഹി: അരുൺ ജെയ്റ്റ്ലി രാജിവെക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വിജയ് മല്ല്യയുടെ ആരോപണങ്ങൾ ഗൗരവകരമാണ്. പ്രധാനമന്ത്രി വിഷയത്തിൽ ഇടപെടണമെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.വെളിപ്പെടുത്തലുമായി വിജയ് മല്യ; രാജ്യം വിടുന്നതിന് മുൻപ് ജയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു


സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച കേസിൽപെട്ട് രാജ്യം വിടുന്നതിന് മുമ്പ് താൻ കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്ലിയെ കണ്ടിരുന്നുവെന്ന വെളിപ്പെടുത്തലുമായി മദ്യരാജാവ് വിജയ് മല്യ നേരത്തെ വെളിപ്പെടുത്തിയിരുന്നു. പ്രശ്നങ്ങളെല്ലാം രമ്യമായി പരിഹരിക്കുന്നതിനാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാൽ താൻ മുന്നോട്ടുവച്ച ഒത്തുതീർപ്പ് നീക്കങ്ങൾ ബാങ്ക് അധികൃതർ തള്ളുകയായിരുന്നുവെന്നും മല്യ ആരോപിച്ചു.അനുമതി കൊടുത്തില്ല; വിജയ് മല്യ ഇടിച്ചുകയറി വന്നതെന്ന് ജയ്റ്റ്ലിഎന്നാൽ മല്യയ്ക്ക് അനുമതി നൽകിയിരുന്നില്ലെന്നും, ഇടിച്ചുകയറി വന്നാണ് തന്നെ കണ്ടതെന്നും അരുൺ ജയ്റ്റ്ലി വ്യക്തമാക്കി. ഓഫറുമായി തന്നെ കണ്ടിരുന്നുവെന്ന വിജയ് മല്യയുടെ വെളിപ്പെടുത്തൽ ശ്രദ്ധയിൽപ്പെട്ടു. ഈ പരാമർശം വസ്തുതാപരമായി തെറ്റാണ്. സത്യത്തെ പ്രതിഫലിപ്പിക്കുന്നതവല്ല മല്യയുടെ വാക്കുകളെന്നും ജയ്റ്റ്ലി പ്രതികരിച്ചു.
>

Trending Now