പോസ്റ്റോഫീസ് ബാങ്ക് എന്താണ്? അവയുടെ പ്രവർത്തനം എങ്ങനെ?

webtech_news18
ഇന്ത്യൻ തപാൽവകുപ്പിന്റെ പെയ്മെൻറ്സ് ബാങ്കിന്റെ (ഐപിപിബി) പ്രവ‍ർത്തനോദ്ഘാടനം കഴിഞ്ഞദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചത്.തപാൽ വകുപ്പിന്റെ വിപുലമായ ശൃംഖലയുടെ സഹായത്തോടെ രാജ്യത്തുടനീളം വേഗത്തിൽ ധനപരമായ ഇടപാടുകൾ നടത്തുക ലക്ഷ്യമിട്ടാണ് ഇന്ത്യാ പോസ്റ്റ് പെയ്മെന്റ് ബാങ്ക് സംവിധാനം നടപ്പാക്കുന്നത്. മറ്റു ബാങ്കുകൾക്ക് സമാനമാണ് പ്രവർത്തനമെങ്കിലും വായ്പ, ക്രെഡിറ്റ് കാർഡ് സേവനങ്ങൾ ഉണ്ടാകില്ല.


വളരെ കുറഞ്ഞ ക്രെഡിറ്റ് റിസ്കാണ് ബാങ്കിന്റെ പ്രധാന പ്രത്യേകത. നിലവിൽ ഇന്ത്യയിലൊട്ടാകെ 650 ശാഖകളാണ് ഉള്ളത്. 2018 അവസാനത്തോടെ ഇത് 1.55 ലക്ഷമായി വർധിപ്പിക്കുമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിട്ടുള്ളത്.സേവനങ്ങൾസേവിം​ഗ്സ് അക്കൗണ്ട്, കറന്റ് അക്കൗണ്ട്, മണി ട്രാൻസ്ഫർ, ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫറുകൾ (ഡി.ബി.ടി), ബിൽ ആൻഡ് യൂട്ടിലിറ്റി പേയ്മെന്റ്സ് എന്റർപ്രൈസ്, മർച്ചൻറ് പേയ്മെന്റുകൾ, ഫണ്ട് കൈമാറ്റം ചെയ്യുന്നതിന് RTGS,IMPS,NEFT എന്നീ സേവനങ്ങൾസേവിം​ഗ്സ് അക്കൗണ്ട്മൂന്ന് തരം സേവിംഗ്സ് അക്കൗണ്ടുകളാണ് ഐ.പി.പി.ബിയ്ക്ക് കീഴിലുള്ളത്. ഇവയ്ക്ക് മൂന്നിനും ഒരേ പലിശനിരക്കുമാണ് നൽകുന്നത്. 4 ശതമാനമാണ് ഇവയുടെ പലിശ നിരക്ക്. 1. റെഗുലർ സേവിംഗ്സ് അക്കൗണ്ട്, 2. ഡിജിറ്റൽ സേവിംഗ്സ് അക്കൗണ്ട്, 3. ബേസിക് സേവിംഗ്സ് അക്കൗണ്ട്ഡിജിറ്റൽ സേവിം​ഗ്സ് അക്കൗണ്ട്ഓൺലൈൻ പണമിടപാട് നടത്തുന്നവർക്ക് ഐപിപിബി ഡിജിറ്റൽ സേവിംഗ്സ് അക്കൗണ്ട് ഉപയോഗിക്കാം. ഇതിനായി ഐപിപിബി മൊബൈൽ ആപ്ലിക്കേഷനും നിലവിലുണ്ട്. ആധാർ, പാൻ കാർഡ് എന്നിവ ഉപയോഗിച്ച് 18 വയസ്സിന് മുകളിലുള്ള ആർക്കും ഈ അക്കൗണ്ട് തുറക്കാൻ കഴിയും.പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട്പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടുള്ളവര്‍ക്ക് ഐപിപിബി സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും. പേയ്‌മെന്റ് ബാങ്കില്‍ അക്കൗണ്ട് എടുക്കുന്നവര്‍ക്ക് QR കാര്‍ഡ് നല്‍കും. ഇതുപയോഗിച്ച് അവര്‍ക്ക് സുരക്ഷിതമായി പണമിടപാടുകള്‍ നടത്താനാകും.കെവൈസി മാനദണ്ഡങ്ങൾഅക്കൗണ്ട് തുറന്ന് 12 മാസത്തിനുള്ളിൽ കെവൈസി മാനദണ്ഡങ്ങൾ പൂർത്തിയാക്കാനായില്ലെങ്കിൽ അക്കൗണ്ട് ക്ലോസ് ചെയ്യപ്പെടും. പോസ്റ്റ് ഓഫീസ് വഴിയോ പോസ്റ്റ്മാന്റെ സഹായത്തോടെയോ കെവൈസി മാനദണ്ഡങ്ങൾ പൂ‍ർത്തിയാക്കാം.ശരാശരി ബാലൻസ് നിലനിർത്തേണ്ടതില്ലഒരു വർഷം രണ്ട് ലക്ഷം രൂപ വരെയാണ് നിക്ഷേപ പരിധി. നാല് ശതമാനമാണ് പലിശ നിരക്ക്. ഐപിപിബി യുടെ ഡിജിറ്റൽ സേവിം​ഗ്സ് അക്കൌണ്ട് സീറോ ബാലൻസിൽ തുറക്കാവുന്നതാണ്. കൂടാതെ ഉപഭോക്താക്കൾക്ക് പ്രതിമാസ ശരാശരി ബാലൻസ് നിലനിർത്തേണ്ട ആവശ്യവുമില്ല.  
>

Trending Now