അനുമതി കൊടുത്തില്ല; വിജയ് മല്യ ഇടിച്ചുകയറി വന്നതെന്ന് ജയ്റ്റ്ലി

webtech_news18
ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പിൽ രാജ്യം വിടുന്നതിന് മുൻപ് താനുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന വിജയ് മല്യയുടെ വെളിപ്പെടുത്തൽ നിഷേധിച്ച് അരുൺ ജയ്റ്റ്ലി.മല്യയുടെ വാദം തെറ്റാണെന്ന് അരുൺ ജയ്റ്റ്ലി പ്രതികരിച്ചു. ഓഫറുമായി തന്നെ കണ്ടിരുന്നുവെന്ന വിജയ് മല്യയുടെ വെളിപ്പെടുത്തൽ ശ്രദ്ധയിൽപ്പെട്ടു. ഈ പരാമർശം വസ്തുതാപരമായി തെറ്റാണ്. സത്യത്തെ പ്രതിഫലിപ്പിക്കുന്നതവല്ല മല്യയുടെ വാക്കുകളെന്നും ജയ്റ്റ്ലി പ്രതികരിച്ചു.

വെളിപ്പെടുത്തലുമായി വിജയ് മല്യ; രാജ്യം വിടുന്നതിന് മുൻപ് ജയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു


2004 മുതൽ വിജയ് മല്യക്ക് തന്നെ കാണാൻ അനുമതി നൽകിയിട്ടില്ല. അതുകൊണ്ടുതന്നെ താനുമായി കൂടിക്കാഴ്ച നടത്തുന്ന പ്രശ്നം ഉദിക്കുന്നേയില്ല. രാജ്യസഭാ അംഗം എന്ന നിലയിലെ പ്രത്യേക അവകാശം മല്യ ദുരുപയോഗം ചെയ്യുകയായിരുന്നു. ഞാൻ ഒരിക്കൽ സഭയിൽ നിന്ന് റൂമിലേക്ക് പോയപ്പോൾ ഇടിച്ചുകയറുകയായിരുന്നു. എന്നാൽ പറയുന്നത് കേൾക്കാനോ സംസാരിക്കാനോ ഞാൻ തയാറായില്ല. എന്തെങ്കിലും ഓഫറുകളുണ്ടെങ്കിൽ തന്നോട് പറഞ്ഞിട്ടു കാര്യമില്ലെന്നും പോയി ബാങ്കുകളോട് പറയാനും നിർദേശിക്കുകയായിരുന്നു- അരുൺ ജയ്റ്റ്ലി വിശദീകരിച്ചു.
>

Trending Now