നാലു മെഡിക്കൽ കോളേജുകളിൽ പ്രവേശനം വേണ്ട; ഇന്ന് നിർണാക വാദം

webtech_news18 , News18 India
ന്യൂഡൽഹി: കേരളത്തിലെ നാലു മെഡിക്കൽ കോളേജുകളിൽ ഈ വർഷം പ്രവേശനം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടുള്ള മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ ഹർജിയിൽ സുപ്രീംകോടതിയിൽ ഇന്ന് നിർണ്ണായക വാദം. പ്രവേശനം അനുവദിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ഇന്നലെ സ്റ്റേ ചെയ്തിരുന്നു.വയനാട് ഡി എം, പാലക്കാട് പികെ ദാസ്, തിരുവനന്തപുരം എസ്.ആർ, തൊടുപുഴ അൽഅസർ മെഡിക്കൽ കോളേജുകളിലെ 550 സീറ്റുകളിലെ പ്രവേശന നടപടികളാണ് ഇതോടെ തടസപെട്ടത്. പ്രവേശനം പൂർത്തിയായതിനാൽ ഇടപെടരുതെന്നാകും സംസ്ഥാന സർക്കാരിന്‍റെയും മാനേജ്‌മെന്‍റുകളുടെയും വാദം.


നാല് മെഡി. കോളജുകൾക്ക് പ്രവേശനാനുമതി നൽകിയ വിധി സ്റ്റേ ചെയ്തുഈ രീതിയിൽ പ്രവേശനം അനുവദിക്കാൻ ആകില്ലെന്നും വിദ്യാർഥികൾക്ക് പുറത്ത് പോകേണ്ടിവരുമെന്നും കോടതി ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. കോടതി ഉത്തരവിനെ തുടർന്ന് മോപ്പ് അപ്പ് കൗണ്സിലിംഗ് നിർത്തി വെച്ചിരിക്കുകയാണ്.
>

Trending Now