വെളിപ്പെടുത്തലുമായി വിജയ് മല്യ; രാജ്യം വിടുന്നതിന് മുൻപ് ജയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു

webtech_news18
ലണ്ടൻ: സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച കേസിൽപെട്ട് രാജ്യം വിടുന്നതിന് മുമ്പ് താൻ കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്ലിയെ കണ്ടിരുന്നുവെന്ന വെളിപ്പെടുത്തലുമായി മദ്യരാജാവ് വിജയ് മല്യ. പ്രശ്നങ്ങളെല്ലാം രമ്യമായി പരിഹരിക്കുന്നതിനാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാൽ താൻ മുന്നോട്ടുവച്ച ഒത്തുതീർപ്പ് നീക്കങ്ങൾ ബാങ്ക് അധികൃതർ തള്ളുകയായിരുന്നുവെന്നും മല്യ ആരോപിച്ചു.

അനുമതി കൊടുത്തില്ല; വിജയ് മല്യ ഇടിച്ചുകയറി വന്നതെന്ന് ജയ്റ്റ്ലി


പൊതുമേഖലാ ബാങ്കുകളിൽ നിന്നടക്കം കോടികളുടെ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങിയ മല്യ ഇപ്പോൾ ഇംഗ്ലണ്ടിലാണുള്ളത്. ഇവിടെ നിന്നും മല്യയെ ഇന്ത്യയിലേക്ക് നാടുകടത്തുന്നത് സംബന്ധിച്ച കേസിൽ വെസ്റ്റ് മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. കിംഗ് ഫിഷർ എയർലൈൻസിന്റെ മുൻ ഉടമയായ മല്യ ഇപ്പോൾ ജാമ്യത്തിലാണ്. തന്റെ കാര്യത്തിൽ ഇനി കോടതി തീരുമാനിക്കട്ടെയെന്നായിരുന്നു കോടതിക്ക് പുറത്തെത്തിയ മല്യയുടെ പ്രതികരണം.


മല്യയുടെ വെളിപ്പെടുത്തൽ പുറത്തുവന്നതിന് പിന്നാലെ ഇതുവരെ ഇക്കാര്യം ധനമന്ത്രി മറച്ചുവച്ചതെന്തിന് എന്ന ചോദ്യവുമായി ആംആദ്മി പാർട്ടി അധ്യക്ഷൻ‌ അരവിന്ദ് കെജ്രിവാൾ രംഗത്തെത്തി. 
>

Trending Now