എച്ച്.ഡി.എഫ്.സി ബാങ്ക് വൈസ് പ്രസിഡന്റിന്റെ മൃതദേഹം കണ്ടെത്തി; പൊലീസിന് സംശയം സഹപ്രവർത്തകരെ

webtech_news18
മുംബയ്: കാണാതായ എച്ച്.ഡി.എഫ്.സി ബാങ്ക് വൈസ് പ്രസിഡന്റിന്റെ മൃതദേഹം കണ്ടെത്തി. സിദ്ധാർത്ഥ് കിരൺ സാംഘവിയുടെ മൃതദേഹമാണ് മുംബയിലെ കല്യാണിൽ നിന്ന് കണ്ടെത്തിയത്. അഞ്ച് ദിവസമായി സാംഘവിയെ കാണാനില്ലായിരുന്നു. സംഭവത്തിൽ സിദ്ധാർത്ഥിന്റെ സഹപ്രവർത്തകരുൾപ്പടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 20 വയസുള്ള കെട്ടിട നിർമ്മാണ തൊഴിലാളിയും ഇക്കൂട്ടത്തിൽ ഉണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.ഗുണ്ടാസംഘത്തിന്റെ സഹായത്തോടെ സഹപ്രവർത്തകർ ആസൂത്രണം ചെയ്ത കൊലപാതകമാണിതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തൊഴിൽപരമായ അസൂയയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പിടിയിലായവർ അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ടെന്ന റിപ്പോർട്ടുകളുണ്ട്.


സെപ്തംബർ അഞ്ചിന് രാവിലെ 8.30നാണ് സാംഘവി ഓഫീസിലേക്ക് പുറപ്പെട്ടത്. വീട്ടിൽ തിരിച്ചെത്താതിനെ തുടർന്ന് ഭാര്യ പൊലീസിൽ പരാതി നൽകി. വ്യാഴാഴ്ച സാംഘവിയുടെ കാർ നവി മുംബൈയിലെ ഐരോളിയിൽ നിന്ന് കണ്ടെത്തിയിരുന്നു. ചോരപ്പാടുകളും കത്തിയും കാറിന്റെ പിറകിലെ സീറ്റിൽ നിന്ന് കണ്ടെത്തിയിരുന്നു.
>

Trending Now