ഫ്രാങ്കോ മുളക്കൽ സ്ഥാനമൊഴിയണമെന്ന് മുംബൈ അതിരൂപത

webtech_news18
മുംബൈ: ആരോപണവിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമൊഴിയണമെന്ന് മുംബൈ അതിരൂപത. വിവാദം സഭയുടെ യശസിന് കളങ്കമുണ്ടാക്കി. നിഷ്പക്ഷ അന്വേഷണത്തിന് പദവിയില്‍ നിന്ന് മാറി നില്‍ക്കുന്നതാണ് ഉചിതമെന്നും മുംബൈ അതിരൂപത അദ്ധ്യക്ഷനായ സിബിസിഐ പ്രസിഡന്റ് ഓസ്വാള്‍സ് ഗ്രേഷ്യസ് വ്യക്തമാക്കി. പീഡനത്തിനിരയായ കന്യാസ്ത്രീ മുംബൈ അതിരൂപത അധ്യക്ഷനും വിഷയത്തില്‍ കത്തയച്ചിരുന്നു.മൊഴികളിൽ വൈരുധ്യമെന്ന് ഐ.ജി; 19ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പിന് നോട്ടീസയച്ചു


ബിഷപ്പിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ ഉൾപ്പടെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാവുകയാണ്. അതേസമയം കന്യാസ്ത്രീയുടെ പരാതിയില്‍ ഈ മാസം 19ന് ബിഷപ്പ് ഫ്രാങ്കോ മുളക്കൽ ഹാജരാകാൻ അന്വേഷണസംഘം നിർദേശിച്ചിട്ടുണ്ട്. സംഭവത്തിന്‍റെ കാലപ്പഴക്കവും മൊഴികളിലെ വൈരുദ്ധ്യവുമാണ് കേസിന്‍റെ നടപടിക്രമങ്ങള്‍ വൈകുന്നതിന് കാരണമെന്നും ഐ.ജി വിജയ് സാക്കറേ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
>

Trending Now