നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയയുടെയും രാഹുലിന്റെ ഹര്‍ജി തള്ളി

webtech_news18
ന്യൂഡല്‍ഹി: നാഷണല്‍ ഹെറള്‍ഡ് കേസില്‍ ആദായനികുതി വകുപ്പിന്റെ നടപടി തടയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയും നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി.2011-12ല്‍  നികുതി റിട്ടേണ്‍ സമര്‍പ്പിച്ചതിന്റെ വിശദാംശങ്ങള്‍ പുനഃപരിശോധിക്കാനുള്ള നീക്കം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഇതേ ആവശ്യമുന്നയിച്ച് ഓസ്‌കര്‍ ഫെര്‍നാണ്ടസ് നല്‍കിയ ഹര്‍ജിയും തള്ളി.


ആദായനികുതി വകുപ്പിനു ഏതു നികുതി ഇടപാടുകളും പുനഃപരിശോധിക്കാന്‍ അധികാരമുണ്ടെന്നും
ജസ്റ്റിസുമാരായ എസ്. രവീന്ദ്ര ഭട്ട്, എ.കെ. ചാവ്‌ള എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.

യങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ നികുതി റിട്ടേണ്‍ പുനഃപരിശോധിക്കാനുള്ള ആദായനികുതി വകുപ്പിന്റെ തീരുമാനത്തിനെതിരെ കഴിഞ്ഞ മാസമാണ് ഇരുവരും കോടതിയെ സമീപിച്ചത്. നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ ഓഹരി അവകാശവും ബാധ്യതകളും ഏറ്റെടുത്ത യങ് ഇന്ത്യ കമ്പനിയില്‍ ഡയറക്ടര്‍ പദവി വഹിക്കുന്ന രാഹുല്‍ അക്കാര്യം മറച്ചുവച്ചതിനാലാണു വിശദാംശങ്ങള്‍ പുനഃപരിശോധിക്കാന്‍ തീരുമാനിച്ചത്.പത്രത്തിന്റെ നടത്തിപ്പുകാരായിരുന്ന അസോഷ്യേറ്റഡ് ജേണല്‍ ലിമിറ്റഡിന്റെ (എജെഎല്‍) ബാധ്യതകളും ഓഹരി അവകാശവും യങ് ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തതില്‍ ക്രമക്കേട് ആരോപിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണു കോടതിയെ സമീപിച്ചത്.
>

Trending Now