എം.പി-എം.എൽ.എമാർ പ്രതികളായ ക്രിമിനൽ കേസുകൾ: ശിക്ഷിക്കപ്പെടുന്നത് 6 ശതമാനം മാത്രം

webtech_news18
ന്യൂഡൽഹി: എം.പിമാരും എം.എൽ.എമാരും പ്രതികളായ ക്രിമിനൽ കേസുകളിൽ 6.35 ശതമാനം കേസുകളിൽ മാത്രമാണ് കുറ്റാരോപിതർ ശിക്ഷിക്കപ്പെടുന്നതെന്ന് കണക്കുകൾ. സുപ്രീംകോടതിയുടെ നിർദേശാനുസരണം തയാറാക്കിയ കണക്ക് അനുസരിച്ച് ആകെയുള്ള 598 കേസുകളിൽ 38 എണ്ണത്തിൽ മാത്രമാണ് പ്രതികൾ ശിക്ഷിക്കപ്പെട്ടത്. ബാക്കിയുള്ള 560 കേസുകളിലും പ്രതികളായ ജനപ്രതിനിധികൾക്ക് അനുകൂലമായിരുന്നു വിധി.

എംപിമാരും എംഎൽ.എമാരും ഉൾപ്പെട്ട ക്രിമിനൽ കേസുകൾ: കേരളത്തിന് 'നാണക്കേടിന്റെ' മൂന്നാം സ്ഥാനം


ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന് മുന്നാകെ സമർപ്പിച്ച കണക്കുകൾ പ്രകാരം ഏറ്റവും കൂടുതല്ഡ പേർ ശിക്ഷിക്കപ്പെട്ടത് ഒഡീഷയിലാണ്. ഇവിടെ പത്ത് കേസുകളിൽ പ്രതികൾക്ക് ശിക്ഷ വിധിച്ചു. മാർച്ച് മുതൽ ഇതുവരെയുള്ള കണക്കാണിത്. ഒഡീഷ കഴിഞ്ഞാൽ കേരളമാണ് മുന്നിൽ. എട്ട് കേസിൽ ആരോപിക്കപ്പെട്ട കുറ്റം തെളിഞ്ഞു. അതേസമയം, 147 കേസുകളിൽ പ്രതികളെ വെറുതെവിട്ടു. എം.പിമാരും എം.എൽഎമാരും ഉൾപ്പെട്ട 178 കേസുകളാണ് കേരളത്തിൽ പുതുതായി രൂപീകരിച്ച പ്രത്യേക കോടതികളിലേക്ക് മാറ്റിയത്.


പാർലമെന്റ്ംഗങ്ങൾക്കും നിയമസഭാ സാമാജികർക്കും എതിരെ രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ ഉള്ള ബിഹാറിൽ ഇതുവരെ ആരെയും ശിക്ഷിച്ചിട്ടില്ല. 48 കേസുകളിൽ കുറ്റാരോപിതരെ വെറുതെ വിട്ടു. തമിഴ്നാട്ടിൽ 68, ഗുജറാത്ത് 42, ഉത്തർപ്രദേശ് 29, മധ്യപ്രദേശ് 28 എന്നിങ്ങനെയാണ് വെറുതെ വിട്ട കേസുകളുടെ കണക്ക്.ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ നൽകി പൊതുതാൽപര്യ ഹർജി പരിഗണിച്ചാണ് സുപ്രീംകോടതി കണക്കുകൾ ആവശ്യപ്പെട്ടത്. പ്രത്യേക കോടതികളിലെ വിചാരണയുടെ പുരോഗതി നിരീക്ഷിക്കുമെന്നും സംസ്ഥാനങ്ങളിൽ നിന്നും ഹൈക്കോടതികളിൽ നിന്നും നിശ്ചിത ഇടവേളകളിൽ റിപ്പോർട്ട് ആവശ്യപ്പെടുമെന്നും സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. അടുത്ത മാസം 10ന് ബെഞ്ച് വീണ്ടും വാദം കേൾക്കും.
>

Trending Now