ബന്ദും ഹർത്താലും മുറയ്ക്ക് നടന്നു; പക്ഷേ, പെട്രോളിന് വില 90 ആയി

webtech_news18 , News18 India
ന്യൂഡൽഹി: അനിയന്ത്രിതമായി രാജ്യത്ത് ഇന്ധനവില വർദ്ധിക്കുന്നതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ആയിരുന്നു പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ രാജ്യവ്യാപക ബന്ദ് നടന്നത്. എന്നാൽ, ഇതിനിടയിൽ പെട്രോൾവില 90ന് അടുത്ത് എത്തിയിരിക്കുകയാണ്. മഹാരാഷ്ട്രയിലെ പർഭാനിയിലാണ് പെട്രോൾവില 90നടുത്ത് എത്തിയിരിക്കുന്നത്. രാജ്യത്ത് പെട്രോളിന് ഏറ്റവും ഉയർന്ന വില ഇവിടെയാണ്. പെട്രോൾവില വർദ്ധനവിനെതിരെ രാജ്യവ്യാപക ബന്ദ് നടന്ന തിങ്കളാഴ്ച ലിറ്ററിന് 89.97 ഇവിടെ വില. ഡീസലിന് ഇവിടെ 77യ92 രൂപയാണ് വില.മഹാരാഷ്ട്രയിലെ മറ്റു സ്ഥലങ്ങളിൽ പെട്രോൾ വില 88 രൂപയും ഡീസലിന് 76 രൂപയുമാണ് വില. ഓൾ ഇന്ത്യ പെട്രോൾ ഡീലേഴ്സ് അസോസിയേഷൻ അറിയിച്ചതാണ് ഇക്കാര്യം. പ്രാദേശിക നികുതിയിലെ വ്യത്യാസം അനുസരിച്ചാണ് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ വിലവിലവാരം വ്യത്യാസപ്പെട്ടിരിക്കുന്നത്.


അതേസമയം, വർദ്ധിച്ചുവരുന്ന ഇന്ധനവിലയിൽ നിന്ന് ജനങ്ങൾക്ക് ഇളവു നൽകാൻ സംസ്ഥാനസർക്കാർ ആലോചിച്ചു വരികയാണെന്ന്
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ഞായറാഴ്ച പറഞ്ഞിരുന്നു.
>

Trending Now