രണ്ട് ബൈക്കുകൾ...പിന്തുടരേണ്ടത് ഒരേ ദൂരം; പൊലീസ് ഉദ്യോഗസ്ഥയുടെ പരീക്ഷണം ഇങ്ങനെ

webtech_news18
ജീവിതത്തിലെ പതിവ് വിരസതയ്ക്കിടെ നമ്മളിൽ ചിലരെങ്കിലും ഗതാഗത നിയമങ്ങൾ കാറ്റിൽ പറത്താറുണ്ട്. നിയമം ലംഘിക്കുക മാത്രമല്ല, ഇതിനെ ന്യായീകരിക്കാറുമുണ്ട്. മുൻപേ പോകുന്ന വാഹനത്തെ മറികടക്കുന്നതിന് മുൻപോ ചുവപ്പ് സിഗ്നൽ ലംഘിച്ച് മുന്നോട്ടുകുതിക്കുന്നതിന് മുൻപോ ചിലപ്പോൾ രണ്ടാമതൊന്നുകൂടി ആലോചിക്കാറുമില്ല. ഈ പ്രവണത മനസിലാക്കിയാണ് പൂനെ ഡെപ്യൂട്ടി കമ്മീഷണർ (ട്രാഫിക്) തേജസ്വി സാത്പുതെ അടുത്തിടെ നിരത്തിൽ ഒരു പരീക്ഷണത്തിന് തയാറായത്.ഒരേ കമ്പനിയുടെ രണ്ട് ബൈക്കുകൾ ഓടിക്കാൻ രണ്ട് പേരെ അവർ ചുമതലപ്പെടുത്തി. കത്റജിൽ നിന്ന് എസ് നഗറിലേക്കുള്ള പത്ത് കിലോമീറ്റർ ദൂരമാണ് ബൈക്കുകൾ ഓടിക്കേണ്ടത്. ഒരാളോട് നിയമങ്ങളെല്ലാം പാലിച്ച് വണ്ടിഓടിക്കാനും രണ്ടാമത്തെയാളോട് പരമാവധി വേഗത്തിൽ എസ് നഗറിലെത്താനും ആവശ്യപ്പെട്ടു. ഒരാൾ വേഗമെത്താൻ ഗതാഗത നിയമലംഘനം നടത്താവുന്നിടങ്ങളിലൊക്കെ അത് നടത്തി ചീറിപ്പാഞ്ഞു. മറ്റേ ഡ്രൈവർ എല്ലാ ട്രാഫിക് നിയമങ്ങളും പാലിച്ചുതന്നെ വണ്ടി ഓടിച്ചു. അവസാനഫലം ഞെട്ടിക്കുന്നതായിരുന്നു. രണ്ട് വാഹനങ്ങളും എത്താനെടുത്ത സമയത്തിലെ വ്യത്യാസം വെറും നാല് മിനിറ്റ് മാത്രം.


നാലുമിനിറ്റിന് വേണ്ടി നിങ്ങളുടെ ജീവൻ അപകടത്തിൽപ്പെടുത്തണോ എന്ന ലളിതമായ ചോദ്യമാണ് തേജസ്വി ഉയർത്തുന്നത്. ട്വിറ്ററിൽ തേജസ്വിയുടെ പരീക്ഷണത്തെ പിന്തുണച്ച് നിരവധിപേരാണ് രംഗത്തെത്തിയിട്ടുള്ളത്.
>

Trending Now