രാഹുലിന്റെ മാനസസരോവര്‍ ചിത്രങ്ങള്‍ ഫോട്ടോഷോപ്പെന്ന് ബിജെപി : കൂടുതല്‍ ചിത്രങ്ങള്‍ പുറത്തു വിട്ട് കോണ്‍ഗ്രസ്

webtech_news18
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മാനസസരോവര്‍ യാത്രാ ചിത്രങ്ങള്‍ ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് ബിജെപി. കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് അടക്കമുള്ളവര്‍ ഈ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.'ഇവിടെ വെറുപ്പില്ല'; കൈലാസ് മാനസരോവറിൽ നിന്ന് രാഹുൽഗാന്ധിയുടെ ട്വീറ്റ്


രാഹുല്‍ ഒരു ഊന്നുവടിയുമായി മറ്റൊരു തീര്‍ത്ഥാടകനൊപ്പം നില്‍ക്കുന്ന ചിത്രം ചൂണ്ടിക്കാട്ടിയാണ് അത് വ്യാജമാണെന്നും ഫോട്ടോഷോപ്പ് ചെയ്തതാണെന്നും സിംഗ് ആരോപിക്കുന്നത്. ചിത്രത്തില്‍ രാഹുലിന്റെയും ഒപ്പമുള്ള ആളിന്റെയും നിഴല്‍ കാണുന്നുണ്ടെന്നും എന്നാല്‍ ഊന്നുവടിയുടെ നിഴല്‍ കാണുന്നില്ലെന്നുമാണ് തന്റെ ഭാഗം ന്യായീകരിക്കാന്‍ അദ്ദേഹം ഉന്നയിച്ചിരിക്കുന്ന വാദം. 


ഇവിടെ വെറുപ്പില്ല എന്ന അടിക്കുറിപ്പോടെ തന്റെ മാനസസരോവര്‍ യാത്ര ചിത്രങ്ങള്‍ രാഹുല്‍ ഗാന്ധി തന്നെയാണ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഇതിനെ ചൊല്ലിയാണ് ഇപ്പോള്‍ വിവാദങ്ങള്‍ ഉയരുന്നത്. അതേസമയം വിവാദങ്ങള്‍ക്ക് മറുപടിയുമായി  കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. രാഹുലിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ടാണ് പാര്‍ട്ടി ഇതിനെതിരെ പ്രതികരിച്ചിരിക്കുന്നത്. Leaving all the haters behind, Congress President @RahulGandhi sets the pace during his #KailashYatra. Can you keep up? pic.twitter.com/aphQ8B6CAn— Congress (@INCIndia) September 7, 201812 ദിവസത്തെ സന്ദര്‍ശനത്തിനായി ഇക്കഴിഞ്ഞ ഓഗ്‌സ്റ്റ് 31 നാണ് രാഹുല്‍ മാനസസരോവറിലേക്ക് തിരിച്ചത്. ഗുജറാത്തില്‍ നിന്നുള്ള 20 അംഗ സംഘത്തിനൊപ്പമാണ് രാഹുലിന്റെ യാത്ര. രണ്ട് പ്രത്യേക സുരക്ഷാ കമാന്‍ഡോകളും കോണ്‍ഗ്രസ് അധ്യക്ഷനൊപ്പമുണ്ട്.
>

Trending Now