എന്തുകൊണ്ട് ഈ മനുഷ്യനെതിരെ കേസെടുക്കുന്നില്ല; പി.സി ജോർജിനെതിരെ രവീണാ ടണ്ടൻ

webtech_news18
കന്യാസ്ത്രീകൾക്കെതിരായ സമരത്തെ അധിക്ഷേപിച്ച പി.സി ജോർജ് എം.എൽ.എയ്ക്കെതിരെ ബോളിവുഡ് താരം രവീണ ടണ്ടൻ. ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗികപീഡന പരാതി നൽകിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി ജോർജിനെതിരെ എന്തുകൊണ്ട് കേസെടുക്കാൻ കഴിയുന്നില്ലെന്നെ രവീണ ട്വിറ്ററിൽ കുറിച്ചു.'വനിതാ കമ്മീഷന് ഇത് കാണാൻ കഴിയുന്നില്ലേ? ഇരയെ ഭയപ്പെടുത്താനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. എന്തുകൊണ്ട് ഈ മനുഷ്യനെതിരെ കേസെടുക്കാൻ കഴിയുന്നില്ല- രവീണ് ട്വീറ്റ് ചെയ്തു.

ജോർജിന്റെ പരാമർശങ്ങൾ‌ക്കെതിരെ പ്രതിഷേധം വ്യാപകമാവുകയാണ്. എന്നാൽ താൻ ഉന്നയിച്ച പരാമർശങ്ങളിൽ ഉറച്ചുനിൽക്കുകയാണെന്ന് വ്യക്തമാക്കി പി.സി ജോർജും രംഗത്ത് വന്നിട്ടുണ്ട്. പി.സിക്കെതിരെ കേസെടുക്കുമെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമയും വ്യക്തമാക്കിയിട്ടുണ്ട്.  
>

Trending Now