തകർച്ചയിൽ പുതിയ റെക്കോർഡിട്ട് രൂപ

webtech_news18
മുംബൈ: ഡോളറുമായുള്ള വിനിമയത്തിൽ ഇന്ത്യൻ രൂപയുടെ വിലത്തകർച്ച തുടരുന്നു. തിങ്കളാഴ്ച വ്യാപാരം തുടങ്ങിയപ്പോൾ 45 പൈസ ഇടിഞ്ഞ് ഡോളറിന് 72.18 രൂപയായി ഇന്ത്യൻ കറൻസി പുതിയ റെക്കോർഡിട്ടു. കഴിഞ്ഞ ദിവസം റിസർവ് ബാങ്കിന്റെ ശക്തമായ ഇടപെടലിനെ തുടർന്നു രൂപയുടെ മൂല്യം തിരിച്ചുകയറിയിരുന്നു. ഡോളറുമായുള്ള വിനിമയത്തിൽ 26 പൈസ വർധിച്ച് 71.73ൽ ആയിരുന്നു അന്നു വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ തുടക്കത്തിൽ രൂപ 72.04 വരെ എത്തിയെങ്കിലും ആർബിഐ ഇടപെട്ടതോടെ ശക്തി നേടുകയായിരുന്നു. സെപ്തംബർ ആറിന് രൂപയുടെ മൂല്യം 72.11ൽ എത്തിയിരുന്നു. 
>

Trending Now