മുല്ലപ്പെരിയാർ ജലനിരപ്പ്: ഹർജി ഇന്ന് സുപ്രീംകോടതിയിൽ

webtech_news18 , News18 India
ന്യൂഡൽഹി: മുല്ലപ്പെരിയാർ ജലനിരപ്പ് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഓഗസ്റ്റ് 31വരെ ജലനിരപ്പ് 142 അടിയിൽ നിന്ന് മൂന്ന് അടി വരെ കുറച്ചു നിലനിർത്താൻ ഉപസമിതി തീരുമാനിച്ചിരുന്നു.ഭാവിയിൽ കനത്ത മഴയുണ്ടായാൽ ജലനിരപ്പ് കുറയ്ക്കുന്നതിൽ തീരുമാനം എടുക്കുന്നത് എങ്ങനെ എന്ന വിഷയം കോടതി പരിഗണിക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെടും. ഹർജിയിൽ കേന്ദ്ര ജലക്കമ്മീഷൻ ഇന്ന് കോടതിയെ നിലപാട് അറിയിക്കും.
>

Trending Now