തലപ്പാവ് ധരിച്ചത് ഇഷ്ടപ്പെട്ടില്ല; പട്ടികജാതി നേതാവിന്റെ തലയിലെ തൊലിയുരിച്ചു

webtech_news18
ശിവപുരി (മധ്യപ്രദേശ്): മധ്യപ്രദേശിലെ ശിവപുരിയിൽ തലപ്പാവ് ധരിച്ചതിന് ബി.എസ്.പിയിലെ പട്ടികജാതി നേതാവ‌ിന്റ തലയിലെ തൊലിയുരിച്ചു.  45കാരനായ സർദാർ സിംഗ് ജാദവിനാണ് ക്രൂരമായ ശിക്ഷ നേരിടേണ്ടിവന്നത്.മഹോബ ഗ്രാമത്തിലെ സുരേന്ദ്ര ഗുർജറും കൂട്ടാളികളും ജാദവിനെ വീട്ടിലേക്ക് വിളിപ്പിച്ച് കത്തി കൊണ്ട് തലയിലെ തൊലി അടർത്തിയെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.‌ സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. വധശ്രമത്തിനടക്കം കേസ് എടുത്തതായി പൊലീസ് അറിയിച്ചു.


ഗുരുതരമായി പരിക്കേറ്റ ജാദവ് ഗ്വാളിയറിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ബി.എസ്.പി ശിവപുരി ജില്ലാ പ്രസിഡന്റ് ദയാശങ്കർ ഗൗതമാണ് തലപ്പാവ് ധരിച്ചതിനാണ് ജാദവിനെ ആക്രമിച്ചതെന്ന് വെളിപ്പെടുത്തിയത്. വിളിച്ചതുപ്രകാരം വീട്ടിലെത്തിയ ജാദവിനെ ഗുർജാറും കൂട്ടാളികളും കെട്ടിയിട്ട് മർദിക്കുകയായിരുന്നു. തലപ്പാവ് ധരിച്ചത് ചോദ്യം ചെയ്തായിരുന്നു മർദനം. പരാതിയുമായി എത്തിയപ്പോൾ പൊലീസ് ആദ്യം കേസെടുക്കാൻ വിസമ്മതിച്ചുവെന്നും ബി.എസ്.പി നേതാവ് ആരോപിച്ചു.
>

Trending Now