കത്വ കൂട്ടബലാത്സംഗം: അഭിഭാഷകര്‍ക്കെതിരെ സുപ്രീം കോടതി

കുറ്റപത്രം സമര്‍പ്പിക്കാനെത്തിയ പോലീസ് സംഘത്തെ ചീഫ് ജുഡീഷ്യല്‍ കോടതിയില്‍ ഒരു കൂട്ടം അഭിഭാഷകര്‍ തടഞ്ഞിരുന്നു. ഇതിനെതിരെയാണ് കോടതി ഇടപെടല്‍

webtech_news18 , Advertorial
ന്യൂഡല്‍ഹി : ജമ്മു കാശ്മീരിലെ കത്വയില്‍ എട്ടുവയസുകാരിയുടെ കൂട്ട ബലാത്സംഗക്കേസില്‍ അഭിഭാകര്‍ക്കെതിരെ സുപ്രീം കോടതി.കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് തടഞ്ഞ അഭിഭാഷകരുടെ നടപടി ഗൗരവമായി കണ്ടുകൊണ്ടാണ് കോടതി ഇടപെടല്‍. വിഷയത്തില്‍, സ്വമേധയാ കേസെടുത്ത കോടതി നിയമനടപടികള്‍ തടസ്സപ്പെടുത്തരുതെന്നും ആവശ്യപ്പെട്ടു.


കാശ്മീരില്‍ എട്ടുവയസുകാരി ക്ഷേത്രത്തിനുള്ളില്‍ വച്ച് ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം രാജ്യത്ത് വന്‍ പ്രതിഷേധങ്ങള്‍ക്കാണ് വഴിവച്ചത്.കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനെത്തിയ പോലീസ് സംഘത്തെ ചീഫ് ജുഡീഷ്യല്‍ കോടതിയില്‍ ഒരു കൂട്ടം അഭിഭാഷകര്‍ തടഞ്ഞിരുന്നു. ഇതിനെതിരെയാണ് കോടതി ഇടപെടല്‍.സുപ്രീംകോടതിയിലെ ഏതാനും അഭിഭാഷകര്‍ തന്നെയാണ് സംഭവം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ ശ്രദ്ധയില്‍ പെടുത്തിയത്. പ്രതികള്‍ക്ക് പിന്തുണയുമായി അഭിഭാഷകര്‍ എത്തുന്നത് ദൗര്‍ഭാഗ്യകരമാണെന്നും കോടതി വ്യക്തമാക്കി.
>

Trending Now