പ്രളയം: വിദേശസഹായം വാങ്ങാൻ കേന്ദ്രത്തോട് നിർദേശിക്കാനാകില്ലെന്ന് സുപ്രീംകോടതി

webtech_news18
ന്യൂഡൽഹി: കേരളത്തിലെ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് വിദേശ സഹായം വാങ്ങാൻ കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകാനാകില്ലെന്ന് സുപ്രീം കോടതി. ഇതു സംബന്ധിച്ച‌ ഹർജികൾ പരിഗണിക്കാൻ വിസമ്മതിച്ച കോടതി, വിദേശ സഹായം വങ്ങണമോ എന്നത് കേന്ദ്ര സർക്കാരിന്റെ നയപരമായ വിഷയമാണെന്നും നിരീക്ഷിച്ചു.2016ലെ പ്ലാനിൽ തന്നെ പറയുന്നത് ഇതു നയപരമായ വിഷയമാണെന്നാണ് ഏതെങ്കിലും രാജ്യത്തിന്റെ സഹായം വങ്ങണമെന്നോ വാങ്ങേണ്ടെന്നോ സുപ്രീംകോടതിക്ക് ഉത്തരവ് ഇടാൻ ആകില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
>

Trending Now