തെലങ്കാനയിലെ ബസ് അപകടം: മരണസംഖ്യ 40 ആയി

webtech_news18
ഹൈദരാബാദ്: തെലങ്കാനയിലെ ജഗത്യാല്‍ ജില്ലയില്‍ ബസ് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 40 ആയി. അപകട സമയത്ത് ബസ്സില്‍ എഴുപതോളം യാത്രക്കാരുണ്ടായിരുന്നു.കൊണ്ടഗട്ടിയിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ നിന്ന് ജഗത്യാലിലേക്ക് വരുകയായിരുന്ന തെലങ്കാന ട്രാസ്പോര്‍ട്ട് കോര്‍പറേഷന്‍ വക ബസ്സാണ് അപകടത്തില്‍ പെട്ടത്. ബസ്സിന്റെ ബ്രേക്ക് തകരാറാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

ശനിവര്‍പേട്ട് ഗ്രാമത്തില്‍ ചുരത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 18 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്. കരിംനഗര്‍, ജഗത്യാല്‍ എന്നിവടങ്ങളിലെ ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. 28 പേര്‍ സംഭവസ്ഥലത്ത് മരിച്ചു.

മരിച്ചവരില്‍ ആറ് കുട്ടികളും ഉള്‍പ്പെടുന്നു. ചൊവ്വാഴ്ച്ച ഉച്ചയ്ക്കാണ് അപകടം നടന്നത്. ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നവരാണ് അപകടത്തില്‍ പെട്ടത്.മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.

Trending Now