തെലങ്കാനയില്‍ ബസ് മറിഞ്ഞ് ആറു കുട്ടികള്‍ ഉള്‍പ്പെടെ 30 പേര്‍ മരിച്ചു

webtech_news18
ഹൈദരബാദ്: തെലങ്കാനയിലെ കൊണ്ടഗട്ടില്‍ ബസ് മറിഞ്ഞ് ആറു കുട്ടികള്‍ ഉള്‍പ്പെടെ 30 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു.കൊണ്ടഗട്ടിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ നിന്ന് മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ 60 പേരുണ്ടായിരുന്നതായാണ് വിവരം.


വളവ് തിരിയുന്നതിന്റെയിടയില്‍ ബസിന്റെ ബ്രേക്ക് നഷ്ടമായി അടുത്തുള്ള മരത്തിലിടിച്ച് താഴേക്കെ പതിക്കുകയായിരുന്നു.
>

Trending Now