സ്പീക്കര്‍ക്ക് പാലഭിഷേകം; വിമര്‍ശനവുമായി ട്രോളര്‍മാര്‍

webtech_news18 , Advertorial
തെലുങ്കാന: വില്ലേജ് കൗണ്‍സില്‍ പ്രഖ്യാപിച്ചതിന്റെ സന്തോഷത്തില്‍ ജനപ്രതിനിധിക്ക് പാലഭിഷേകം നടത്തി അണികള്‍. തെലുങ്കാന നിയമസഭ സ്പീക്കര്‍ സിരികൊണ്ട് മധുസുദന ചാരിയെ ആണ് അണികള്‍ സന്തോഷം കൊണ്ട് പാലില്‍ കുളിപ്പിച്ചത്.സിരികൊണ്ടയുടെ നിയോജക മണ്ഡലമായ ഭൂപല്‍പള്ളിയില്‍ അടുത്തിടെ വില്ലേജ് കൗണ്‍സില്‍ പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് തങ്ങളുടെ ജനപ്രതിനിധിക്കായി സംഘടിപ്പിച്ച സ്വീകരണ യോഗത്തിലാണ് അണികള്‍ സിരികൊണ്ടയെ പാലില്‍ കുളിപ്പിച്ചത്. കസേരയില്‍ ഇരുന്ന സിരികൊണ്ടയുടെ ശരീരത്തിലേക്ക് ചുറ്റും കൂടിനിന്ന അണികള്‍ പാലഭിഷേകം നടത്തുകയായിരുന്നു.


പാലഭിഷേക വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും എത്തി.വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് പാലഭിഷേക വീഡിയോ പുറത്തുവിട്ടത്.സ്പീക്കറെ പാലഭിഷേകം ചെയ്യുന്ന വീഡിയോയെ വമര്‍ശിച്ചും നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ലിറ്റര്‍ കണക്കിന് പാല്‍ സ്പീക്കര്‍ പാഴാക്കിക്കളഞ്ഞെന്നാണ് പലരും വിമര്‍ശിച്ചിരിക്കുന്നത്.ഒരു ഗ്ലാസ് പാല്‍ വാങ്ങാന്‍ പോലും പണമില്ലാത്ത നിരവധി കുടുംബങ്ങള്‍ സംസ്ഥാനത്തുള്ളപ്പോഴാണ് സ്പീക്കര്‍ പാല്‍ അഭിഷേകത്തിന് കൂട്ടുനിന്നതെന്നും ആക്ഷേപമയുര്‍ന്നിട്ടുണ്ട്. 
>

Trending Now