സ്വവർഗ രതി, സെക്ഷൻ 377; അറിയേണ്ട പത്ത് കാര്യങ്ങൾ

webtech_news18 , News18
ന്യൂഡൽഹി: സ്വവർഗ രതി ക്രിമിനൽ കുറ്റമാക്കുന്ന ഇന്ത്യൻ ശിക്ഷ നിയമത്തിലെ 377 ാം വകുപ്പ് റദ്ദാക്കിക്കൊണ്ട് സുപ്രീംകോടതി വിധി പ്രസ്താവിച്ചിരിക്കുകയാണ്. സ്വവർഗ രതിയുമായും സെക്ഷൻ 377മായും ബന്ധപ്പെട്ട പത്ത് വസ്തുതകൾ ഇതാ...1. പ്രകൃതിവിരുദ്ധമായി പുരുഷനോ, സ്ത്രീയോ, മൃഗങ്ങളോ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് സെക്ഷൻ 377 നിരോധിക്കുന്നു-സ്വവർഗ രതി ലൈംഗികതയെയാണ് ഇത് വ്യാഖ്യാനിച്ചിരിക്കുന്നത്.


2. 1861ലെ നിയമം അനുസരിച്ച് പത്ത് വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് സ്വവർഗ രതി. എങ്കിലും സെക്ഷൻ 377ന് കീഴിലുള്ള നിയമനടപടികൾ സാധാരണമല്ല. തങ്ങളുടെ വിഭാഗത്തിൽപ്പെട്ട ആളുകളെ ഭീഷണിപ്പെടുത്താനും ഉപദ്രവിക്കാനുമാണ് പൊലീസ് ഈ നിയമം ഉപയോഗിക്കുന്നതെന്നാണ് സ്വവർഗാനുരാഗികൾ പറയുന്നത്.3. സ്വവർഗാനുരാഗം നിരോധിച്ചതിനെ വെല്ലുവിളിച്ച് അഞ്ച് ഉന്നതരാണ് ഹർജി നൽകിയിട്ടുള്ളത്. ശിക്ഷിക്കപ്പെടുമെന്ന ഭയത്താലാണ് ജീവിക്കുന്നതെന്നാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്.4. ഭരതനാട്യ നർത്തകൻ നവ് തേജ് സിംഗ് ജോഹർ, ജേണലിസ്റ്റ് സുനിൽ മെഹ്റ, റെസ്റ്റോറന്റർ റിതു ഡാൽമിയ, നീംറാണ ഹോട്ടൽ സഹ സ്ഥാപകൻ അമാൻ നാഥ്, ബിസിനസുകാരി അയേഷ കപൂർ എന്നിവരാണ് ഹർജിക്കാർ.5. നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ്, മതം, വർഗം, ജാതി, ലിംഗം, ജനിച്ച സ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ വേർതിരിവുകളില്ല, ആശയങ്ങൾ പറയാനും പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം തുടങ്ങി ഭരണഘടന നൽകിയിട്ടുള്ള അവകാശ തത്വങ്ങൾ നിഷേധിക്കുന്നതാണ് സെക്ഷൻ 377 എന്ന് ഹർജിക്കാർ വാദിക്കുന്നു.6. സ്വവർഗരതി ഒരു അന്യായമല്ലെന്നും എന്നാൽ ഒരു വ്യത്യാസമാണെന്നും ജൂലൈ 12ന് നടന്ന വാദത്തിൽ ജസ്റ്റിസ് ഇന്ദു മൽഹോത്ര വ്യക്തമാക്കിയിരുന്നു. കുടുംബ സമ്മർദം, സാമൂഹിക സമ്മർദം എന്നിവ കാരണം അവർ എതിർവിഭാഗത്തിൽപ്പെട്ടവരെ വിവാഹം കഴിക്കാൻ നിർബന്ധിതരാകുന്നു. ഇത് ബൈസെക്ഷ്വാലിറ്റിയിലേക്കും മറ്റ് മാനസിക പ്രശ്നങ്ങളിലേക്കും അവരെ നയിക്കുന്നു.7.സ്വവർഗരതിക്കെതിരെ സർക്കാർ കോടതിയിൽ പോയെങ്കിലും സ്വവർഗ രതി കുറ്റകരമാണെന്ന തരത്തിൽ പറഞ്ഞിട്ടില്ല.8.കാലഹരണപ്പെട്ട നിയമത്തെ മറികടന്ന് സ്വവർഗ ലൈംഗികതയെ ന്യായീകരിച്ച ഡൽഹി കോടതി വിധി 2013ൽ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിയമം പാസാക്കേണ്ടത് പാർലമെന്റിന്റെ ജോലിയാണെന്നും കോടതി വ്യക്തമാക്കി.9. മൗലിക അവകാശങ്ങൾ ലംഘിക്കുന്ന ഒരു നിയമം ഭേദഗതി വരുത്തുന്നതിനോ, ഇല്ലാതാക്കുന്നതിനോ ഒരു ഭൂരിപക്ഷ സർക്കാരിനായി കാത്തിരിക്കാൻ കോടതിക്ക് കഴിയില്ലെന്ന് സുപ്രീംകോടതി കഴിഞ്ഞ വർഷം വ്യക്തമാക്കിയിരുന്നു.10. ഭരണഘടന നൽകുന്ന മൗലിക അവകാശങ്ങളുടെ ലംഘനമാണ് സെക്ഷൻ 377 എന്ന് 2009ൽ ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സ്വവർഗാനുരാഗികളുടെ അവകാശത്തിനായി പോരാടുന്ന നാസ് ഫൗണ്ടേഷൻ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. 
>

Trending Now