നടക്കുന്നത് നികുതി കൊള്ള; ഒരു ലിറ്റർ പെട്രോളിന് നികുതിയും കമ്മീഷനും മാത്രം 46 രൂപയോളം

webtech_news18 , News18 India
ന്യൂഡൽഹി: അന്തമില്ലാതെ ഇന്ധനവില കുതിക്കുകയാണ്. ഇന്ധനവില വർദ്ധനയിൽ പ്രതിഷേധിച്ച് രാജ്യമെങ്ങും പ്രതിപക്ഷം ബന്ദ് നടത്തിയപ്പോഴും ഇന്ധനവില മുടക്കമില്ലാതെ വർദ്ധിച്ചു. കേരളത്തിൽ ഇന്നലെ പെട്രോളിനും ഡീസലിനും യഥാക്രമം 82.80, 76.80 എന്നിങ്ങനെ ആയിരുന്നു വില. തുർച്ചയായ നാൽപത്തിരണ്ടാം ദിവസമായിരുന്നു ഈ വർദ്ധന. ഇതേ സമയത്ത് മഹാരാഷ്ട്രയിലെ പർഭാനിയിൽ ഇന്ധനവില 90 കടന്നു.സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർദ്ധിച്ചു


ഇന്ധനവില വർദ്ധനയ്ക്കെതിരെ രാജ്യത്ത് ബന്ദ് നടന്ന അതേദിവസം പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപയാണ് ആന്ധ്രാപ്രദേശിൽ കുറച്ചത്. ഇന്ധനവിലയുടെ കാര്യത്തിൽ രാജ്യത്ത് ആശ്വാസം പകർന്ന ഒരു വാർത്തയായിരുന്നു ഇത്. വില കുറക്കുന്നത് പരിഗണിക്കുമെന്ന് കർണാടക അറിയിച്ചത് മറ്റൊരു ആശ്വാസവാർത്തയായി.ബന്ദും ഹർത്താലും മുറയ്ക്ക് നടന്നു; പക്ഷേ, പെട്രോളിന് വില 90 ആയിഇന്ധനവില റോക്കറ്റ് പോലെ കുതിക്കുമ്പോൾ അതിന്‍റെ പിന്നിലെ നികുതികളുടെയും കമ്മീഷന്‍റെയും കണക്കുകൾ കൂടി നമ്മൾ അറിഞ്ഞിരിക്കണം. പെട്രോളിന് തിങ്കളാഴ്ച കൊച്ചിയിലെ വില 82.80 ആയിരുന്നു. എന്നാൽ, ഇതിൽ 46.09 രൂപയും നികുതിയും കമ്മീഷനും മാത്രമായിരുന്നു. ഒന്നുകൂടി വിശദമാക്കിയാൽ, പ്രവേശനനികുതി/ശുദ്ധീകരണച്ചെലവ്/ ചരക്കുകൂലി - 3.45, കേന്ദ്രനികുതി - 19.48, കമ്മീഷൻ - 3.00, സംസ്ഥാന വാറ്റ് - 18.97, അധികനികുതി - 1.00, സോഷ്യൽ സെസ് - 0.19. ഇങ്ങനെയാണ് നികുതിയുടെയും കമ്മീഷന്‍റയും കണക്ക്.ഡീസൽ വിലയെടുത്താലും കഥ വ്യത്യസ്തമല്ല. തിങ്കളാഴ്ച ഒരു ലിറ്റർ ഡീസലിന്‍റെ വില 76.80 ആയിരുന്നു കൊച്ചിയിൽ. എന്നാൽ, ഇതിൽ 40.09 രൂപയും നികുതി, കമ്മീഷൻ ഇനത്തിലാണ്. പ്രവേശനനികുതി/ശുദ്ധീകരണച്ചെലവ്/ ചരക്കുകൂലി -7.14, കേന്ദ്രനികുതി - 15.33, കമ്മീഷൻ - 2.00, സംസ്ഥാന വാറ്റ് - 14.48, അധികനികുതി - 1.00, സോഷ്യൽ സെസ് - 0.14.
>

Trending Now