ബ്രഹ്മപുത്രയിൽ ബോട്ട് മുങ്ങി; രണ്ട് മരണം, 26 പേരെ കാണാതായി

webtech_news18
ന്യൂഡൽഹി: ഗുവാഹത്തിക്ക് സമീപം ബ്രഹ്മപുത്ര നദിയിൽ ബോട്ട് മുങ്ങി രണ്ട് പേർ മരിച്ചു. 26 പേരെ കാണാതായി. 40 വിദ്യാർത്ഥികളാണ് ബോട്ടിലുണ്ടായിരുന്നത്.
നിർമാണ പ്രവർത്തനങ്ങൾക്കായി സ്ഥാപിച്ച തൂണിൽ ബോട്ട് ഇടിക്കുകയായിരുന്നു. എഞ്ചിൻ നിലച്ചതിനൊപ്പം ഇടിയുടെ ആഘാതത്തിൽ രണ്ടായി പിളർന്ന് ബോട്ട് മുങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചിലർ നീന്തി രക്ഷപ്പെട്ടതായും റിപ്പോർട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
>

Trending Now