ഇന്റർഫേസ് / വാർത്ത / india / Budget 2023 | കേന്ദ്ര ബജറ്റ് 2023: ഹല്‍വ വിതരണ ചടങ്ങ് നാളെ; സാധാരണക്കാരുടെ ബജറ്റ് പ്രതീക്ഷകൾ

Budget 2023 | കേന്ദ്ര ബജറ്റ് 2023: ഹല്‍വ വിതരണ ചടങ്ങ് നാളെ; സാധാരണക്കാരുടെ ബജറ്റ് പ്രതീക്ഷകൾ

യൂണിയന്‍ ബജറ്റ് തയ്യാറാക്കലില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരുടെ 'ലോക്ക്-ഇന്‍' പ്രക്രിയയ്ക്ക് മുമ്പ് ധനമന്ത്രി നിര്‍മല സീതാരാമന്റെ സാന്നിധ്യത്തില്‍ നടക്കുന്ന പതിവ് ചടങ്ങാണ് ഹല്‍വ വിതരണം

യൂണിയന്‍ ബജറ്റ് തയ്യാറാക്കലില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരുടെ 'ലോക്ക്-ഇന്‍' പ്രക്രിയയ്ക്ക് മുമ്പ് ധനമന്ത്രി നിര്‍മല സീതാരാമന്റെ സാന്നിധ്യത്തില്‍ നടക്കുന്ന പതിവ് ചടങ്ങാണ് ഹല്‍വ വിതരണം

യൂണിയന്‍ ബജറ്റ് തയ്യാറാക്കലില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരുടെ 'ലോക്ക്-ഇന്‍' പ്രക്രിയയ്ക്ക് മുമ്പ് ധനമന്ത്രി നിര്‍മല സീതാരാമന്റെ സാന്നിധ്യത്തില്‍ നടക്കുന്ന പതിവ് ചടങ്ങാണ് ഹല്‍വ വിതരണം

ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ഹല്‍വ വിതരണ ചടങ്ങോടെ കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട നടപടികൾക്ക് നാളെ തുടക്കമാകും. യൂണിയന്‍ ബജറ്റ് തയ്യാറാക്കലില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരുടെ ‘ലോക്ക്-ഇന്‍’ പ്രക്രിയയ്ക്ക് മുമ്പ് ധനമന്ത്രി നിര്‍മല സീതാരാമന്റെ സാന്നിധ്യത്തില്‍ നടക്കുന്ന പതിവ് ചടങ്ങാണിത്. യൂണിയന്‍ ബജറ്റ് തയ്യാറാക്കുന്നതിന്റെ അവസാന ഘട്ടമാണ് ഈ ചടങ്ങ്.

ആഗോള സാമ്പത്തിക മാന്ദ്യവും കോവിഡ് -19 ന്റെ പുനരുജ്ജീവന സാധ്യതയും മൂലം പണപ്പെരുപ്പത്തെക്കുറിച്ച് ആശങ്കാകുലരാണ് സാധാരണക്കാർ. സാധാരണക്കാരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ബജറ്റില്‍ നിര്‍ണായക വകയിരുത്തലുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദായനികുതി പരിധിയിലെ ഇളവുകൾ ജനങ്ങള്‍ പ്രതീക്ഷിക്കുന്ന പ്രധാന കാര്യങ്ങളിൽ ഒന്നാണ്.

ഇതിനോടൊപ്പം പ്രധാനമന്ത്രി ഫസല്‍ ബീമാ യോജനയുടെ (പിഎംഎഫ്ബിവൈ) മാതൃകയിലുള്ള കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതിയും ബജറ്റില്‍ ഉള്‍പ്പെടുത്തണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. കന്നുകാലി ഉടമകള്‍ ചെറിയ തുകപ്രീമിയം അടച്ച്, ബാക്കി തുക കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായി പങ്കിടുന്ന പദ്ധതിയാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.

\1\6Also read- നാളെ റിപ്പബ്ലിക് ദിനം: രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

അതേസമയ, തൊഴിലവസരങ്ങള്‍, ഇന്‍ഫ്രാ ചെലവുകള്‍, കമ്മി പരിഹരിക്കല്‍, ടാക്‌സ് റാഷണലൈസേഷന്‍ എന്നിവയില്‍ ഊന്നല്‍ നല്‍കുന്ന ഒരു സന്തുലിത ബജറ്റാണ് നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നത്. ബഡ്ജറ്റില്‍ പ്രതിരോധ സാമഗ്രികളുടെ ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് ഈ മേഖലയ്ക്കുള്ള വകയിരുത്തല്‍ തുകയില്‍ 10 മുതല്‍ 15 ശതമാനം വരെ വര്‍ദ്ധനവുണ്ടാകാനും സാധ്യതയുണ്ട്.

ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ ഉല്‍പന്നങ്ങള്‍ എന്നിവയിലെ എല്ലാ നിക്ഷേപങ്ങള്‍ക്കും നികുതി ആനുകൂല്യങ്ങള്‍ വിപുലീകരിക്കുന്നുമെന്നതാണ് മറ്റൊരു പ്രതീക്ഷ. എന്നാല്‍ ഇക്വിറ്റി-ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീം (ELSS) വിഭാഗമൊഴികെ എംഎഫ്കള്‍ക്ക് നികുതി ആനുകൂല്യം ലഭിക്കാന്‍ സാധ്യത കുറവാണ്.

നികുതിദായകര്‍ക്ക് വ്യക്തിഗത നികുതിയിളവ് അനുവദിക്കണമെന്ന് വിദഗ്ധര്‍ നേരത്തെ പറഞ്ഞിരുന്നു. നികുതി നിരക്ക് കുറച്ചോ, അല്ലെങ്കില്‍ നികുതി സ്ലാബുകളില്‍ മാറ്റം വരുത്തിയോ ഈ ഇളവ് നല്‍കണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. അതേസമയം, ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റിന്റെ ഭാഗമായി 2023-24ല്‍ ജിഡിപിയുടെ 5.9 ശതമാനം ധനക്കമ്മി ലക്ഷ്യമിടുന്നതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

377

Also read- കേന്ദ്ര ബജറ്റ് 2023: ആദായ നികുതി നിരക്കുകൾ കുറയ്ക്കാന്‍ സാധ്യതയെന്ന് സൂചന

ബജറ്റിന് ശേഷം, കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ ആറ് തവണ ഓഹരി വിപണി ഇടിഞ്ഞിട്ടുണ്ട് ചെയ്തിട്ടുണ്ട്. കൂടാതെ, നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (എന്‍എസ്ഇ) ബെഞ്ച്മാര്‍ക്ക് സൂചികയായ നിഫ്റ്റി 50 ബജറ്റ് ദിവസങ്ങളില്‍ ഏഴ് തവണ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. മാര്‍ക്കറ്റിംഗ് ഡാറ്റ ആന്റ് അനലിറ്റിക്സ് കമ്പനിയായ കാന്താറിന്റെ ഒരു സര്‍വേ പ്രകാരം, രാജ്യത്തെ ഓരോ നാലില്‍ മൂന്ന് പേരും പണപ്പെരുപ്പത്തെക്കുറിച്ച് ആശങ്കാകുലരാണ്. നാല് പേരില്‍ ഒരാള്‍ തൊഴില്‍ നഷ്ടത്തെക്കുറിച്ച് ആശങ്കാകുലരാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Tags:Budget India, India Union Budget

ടോപ്പ് സ്റ്റോറികൾ