സ്വവർഗരതി : പുതിയ വിധിയിലൂടെ സുപ്രീംകോടതി പ്രതീക്ഷിക്കുന്നത്

webtech_news18 , News18 India
ന്യൂഡൽഹി: ഉഭയ സമ്മതത്തോടെയുള്ള സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ലാതാക്കുന്നതോടെ സുപ്രീംകോടതി എന്താണ് പ്രതീക്ഷിക്കുന്നത്. ? ഭരണഘടന ബെഞ്ചാണ് ഇതു സംബന്ധിച്ച വിധി പുറപ്പെടുവിച്ചത്. വിധി അനുകൂലമായതോടെ ലൈംഗികത വ്യക്തികളുടെ സ്വകാര്യ സ്വാതന്ത്രവും മൗലിക അവകാശവുമായി മാറും. ഹര്‍ജിക്കാരുടെ വാദവും ഇതു തന്നെ ആയിരുന്നു. എന്നാൽ, വ്യക്തിപരമായ അടുപ്പം, കുടുംബജീവിതം, വിവാഹം, കുഞ്ഞുങ്ങളെ ഉല്പാദിപ്പിക്കൽ, കുടുംബ ബന്ധം, ലൈംഗികബന്ധം തുടങ്ങി എല്ലാ കാര്യങ്ങളിലും ബെഞ്ച് വ്യക്തത വരുത്തേണ്ടി വരും.


അതിനേക്കാളുപരി സ്വകാര്യത എന്നു പറയുന്നത് ഒരു മൗലികാവകാശമാണോ ?ഉഭയസമ്മതപ്രകാരം നടത്തുന്ന സ്വവർഗ ലൈംഗികത കുറ്റകരമല്ലെന്ന തീരുമാനത്തിലേക്ക് സുപ്രീംകോടതി എത്തുന്നത് ഇവിടെയാണ്. ഭരണഘടനയിലെ 14, 15, 21 വകുപ്പുകൾ അനുസരിച്ച് സ്വകാര്യതയ്ക്കുള്ള അവകാശവും ലൈംഗികതയ്ക്കുള്ള സംരക്ഷണവും മൗലികാവകാശമാണ്. അതുകൊണ്ടു തന്നെ അവകാശങ്ങളുടെ സംരക്ഷകൻ എന്ന നിലയിൽ ആയിരിക്കും എൽ ജി ബി റ്റി സമൂഹത്തെ ബാധിക്കുന്ന സെക്ഷൻ 377ൽ സുപ്രീംകോടതി നിർണായകവിധി പുറപ്പെടുവിച്ചത്.ഭരണഘടനയിലെ 377 ആം വകുപ്പ്പ്രകൃതിവിരുദ്ധമായ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമാക്കുന്ന വകുപ്പാണ് ഭരണഘടനയിലെ 377 ആം വകുപ്പ്. എന്നാൽ, ഈ വകുപ്പ് റദ്ദാക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. 2017ൽ സ്വകാര്യത മൗലികാവകാശമാണ് എന്നുള്ള 2017ലെ സുപ്രീംകോടതി ഭേദഗതിയെ തുടർന്നാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്.സ്വവർഗരതിയും ഭരണഘടനയുംഭരണഘടനയിലെ 377 ആം വകുപ്പ് അനുസരിച്ച് സ്വവർഗരതി ക്രിമിനൽ കുറ്റമാണ്2009ൽ ഡൽഹി ഹൈക്കോടതി സ്വവർഗരതി നിയമവിധേയമാക്കിയിരുന്നുമഴവിൽ നിറമുള്ള വിധി; സ്വവർഗരതി ഇനി കുറ്റകരമല്ല, നിയമവിധേയംഎന്നാൽ, 2013ൽ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കിസ്വവർഗരതി കുറ്റകരമാക്കുന്നതിനെതിരെ അഞ്ച് വ്യക്തികൾ ആയിരുന്നു ഹർജി നൽകിയത്ജൂലൈയിലാണ് ഹർജികളിൽ സുപ്രീംകോടതിയിൽ വാദം തുടങ്ങിയത്ചീഫ് ജസ്റ്റിസ് ദിപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് ആയിരുന്നു വാദം കേട്ടത്. ജസ്റ്റിസുമാരായ ആർ എഫ് നരിമാൻ, എ എം കൻവിൽകർ, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരാണ് ഭരണഘടന ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
>

Trending Now