ബിഷപ്പിനെതിരെ നടപടി വൈകുന്നതില്‍ വിമര്‍ശനവുമായി ദേശീയ വനിതാ കമ്മീഷന്‍

webtech_news18
ന്യൂഡല്‍ഹി: ബിഷപ്പിനെതിരെ കന്യാസ്ത്രീ നല്‍കിയ പീഡന പരാതിയില്‍ പൊലീസ് നടപടി വൈകുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ.ബിഷപ്പിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ തെരുവിലിറങ്ങിയിട്ടും പി.സി. ജോര്‍ജ് അപഹസിച്ചിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്നും രേഖാ ശര്‍മ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.


 പി.സി. ജോര്‍ജിന് ശമ്പളമോ മറ്റ് വരുമാന മാര്‍ഗങ്ങളോ ഇല്ലെന്ന് രഖാമൂലം അറിയിച്ചാല്‍ യാത്രാബത്ത നല്‍കാമെന്നും രേഖ ശര്‍മ വ്യക്തമാക്കി. കമ്മീഷനു മുന്നില്‍ ഹാജരാകണമെങ്കില്‍ റ്റി.എയോ ഡി.എയോ നല്‍കണമെന്ന ജോര്‍ജിന്റെ പരാമര്‍ശത്തിന് മറുപടി നല്‍കുകയായിരുന്നു അവര്‍.

കേരളത്തില്‍ തുടര്‍ച്ചയായി സ്ത്രീകള്‍ക്കെതിരെ ഉണ്ടാകുന്ന അക്രമങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. മുഖ്യമന്ത്രി വിദേശത്തുനിന്നെത്തുമ്പോള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുമെന്നും അവര്‍ വ്യക്തമാക്കി.
>

Trending Now