ഹർത്താലിനിടെ ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് നടന്നത് 137 വിവാഹങ്ങൾ

webtech_news18 , News18 India
തൃശൂർ: ഹർത്താലിനിടെ നിരത്തുകളിലും മറ്റും ജനജീവിതം സ്തംഭിച്ചെങ്കിലും അഭൂതപൂർവമായ തിരക്കാണ് ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നുണ്ടായത്. 137 വിവാഹങ്ങളാണ് ഇന്ന് ക്ഷേത്രത്തിൽ നടന്നത്. ക്ഷേത്രദർശനത്തിനും വൻ തിരക്കാണ് അനുഭവപ്പെട്ടത്.ഇന്ന് ഗുരുവായൂർ ക്ഷേത്രദർശനം നടത്തേണ്ടവർ കഴിഞ്ഞദിവസം തന്നെ സമീപത്തെ ലോഡ്ജുകളിലെത്തി. സ്വകാര്യ വാഹനങ്ങൾ കൊണ്ട് ലോഡ്ജുകളുടെ പരിസരം നിറഞ്ഞിരുന്നു. ഗുരുവായൂരിലെ ഹോട്ടലുകൾ പുലർച്ചെ നാലു മണി മുതൽ ആറുമണി വരെ പ്രവർത്തിച്ച ശേഷം അടച്ചു. കെ എസ് ആർ ടി സി ഉൾപ്പടെയുളള വാഹനങ്ങൾ നിരത്തിലിറങ്ങിയില്ലെങ്കിലും ക്ഷേത്രദർശനത്തിനും കല്യാണത്തിനും വൻ തിരക്കാണ് അനുഭവപ്പെട്ടത്. 137 വിവാഹങ്ങൾ ഇന്ന് ക്ഷേത്രത്തിൽ നടന്നു. 368 ചോറൂണ് ചടങ്ങും നടന്നു. സദ്യാലയങ്ങളിലും തിരക്ക് അനുഭവപ്പെട്ടു


അതേസമയം, ഹർത്താലിനെ തുടർന്ന് കടകൾ അടഞ്ഞു കിടക്കുന്നത് ക്ഷേത്രത്തിലെത്തിയവരെ ബുദ്ധിമുട്ടിലാക്കി. കെ എസ് ആർ ടി സി ബസുകളും നിരത്തിലിറങ്ങിയില്ല. ട്രെയിനിൽ യാത്ര ചെയ്താണ് ഏറെപേരും ക്ഷേത്രത്തിൽ എത്തിയത്.
>

Trending Now