എലിപ്പനി മൂലം രണ്ട് മരണം കൂടി; 64 പേർക്ക് രോഗം സ്ഥിരീകരിച്ചു

webtech_news18
തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഇന്ന് രണ്ട് പേർ മരിച്ചു. തിരുവനന്തപുരം സ്വദേശിനി രാജം, പത്തനംതിട്ട സ്വദേശിനി ലതിക എന്നിവരാണ് മരിച്ചത്. ഇതില്‍ രാജത്തിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. 64 പേര്‍ക്കാണ് ഇന്ന് എലിപ്പനി സ്ഥിരീകരിച്ചത്. 142 പേര്‍ രോഗമുണ്ടെന്ന സംശയത്തില്‍ ചികിത്സ തേടി. എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ ചർച്ച ചെയ്തു. നിലവിൽ നടക്കുന്ന പ്രവർത്തനങ്ങൾ ശക്തമായി തുടരാന്‍ മുഖ്യമന്ത്രി നിർദ്ദേശം നൽകി. എലിപ്പനി പടരാനിടയുള്ള മേഖലകളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ ഇത്തരം മേഖലകളിലെത്തി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നുവെന്ന് ഉറപ്പു വരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
>

Trending Now