കടലിനക്കരെ സദ്യയൊരുങ്ങി; കേരളത്തിനായി അവർ ഒരുമിച്ച് കഴിച്ചു

webtech_news18
ദുരിതക്കയത്തിലായ കേരളത്തിന് പിന്തുണയുമായി ഓസ്ട്രേലിയൻ മലയാളികളും. കേരളത്തെ സഹായിക്കാനുള്ള ഫണ്ട് ശേഖരണത്തിനായി വിപുലമായ സദ്യവട്ടമാണ് അവിടുത്തെ മലയാളി സമൂഹം ഒരുക്കിയത്. ബ്രിസ്ബേനിൽ നടന്ന സദ്യയിൽ മലയാളികളും ഓസ്ട്രേലിയക്കാരും മറ്റ് വിദേശികളും ഉൾപ്പടെ ആയിരകണക്കിന് ആളുകളാണ് പങ്കെടുത്തത്. മറ്റ് സംസ്ഥാനങ്ങളിലെ ഇന്ത്യക്കാരും ഫണ്ട് ശേഖരണത്തിനായുള്ള സദ്യയിൽ പങ്കെടുത്തു. കെയർ ഫോർ കേരള ഫൌണ്ടേഷനും ഫിക്യൂവും(ഫെഡറേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിറ്റീസ് ഓഫ് ക്വീൻസ് ലാൻഡ്) ചേർന്നാണ് സദ്യവട്ടം ഒരുക്കിയത്.ഓസ്ട്രേലിയയിലെ വിവിധ മലയാളി അസോസിയേഷനുകളായ മലയാളി അസോസിയേഷൻ ഓഫ് ക്വീൻസ് ലാൻഡ്, കൈരളി അസോസിയേഷൻ, ബ്രിസ്ബേൻ അസോസിയേഷൻ, ഇപ്സ്വിച്ച് മലയാളി അസോസിയേഷൻ, ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ, സ്പ്രിങ് ഫീൽഡ് മലയാളി അസോസിയേഷൻ, സൺഷൈൻ കോസ്റ്റ് മലയാളി അസോസിയേഷൻ, തുവൂമ്പ മലയാളി അസോസിയേൻ എന്നിവയും പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. ഇവിടെനിന്ന് ശേഖരിക്കുന്ന ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്ന് ഭാരവാഹികൾ അറിയിച്ചു.


>

Trending Now