കേരളം ദുരിതാശ്വാസം തേടുമ്പോൾ സാക്ഷരതാ മിഷൻ ഡയറക്ടർ കാറ് മോടി പിടിപ്പിക്കാൻ പരസ്യം നൽകുന്നു

webtech_news18 , News18 India
തിരുവനന്തപുരം: പ്രളയക്കെടുതിയിൽ കേരളം നട്ടം തിരിയുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നൽകാനുള്ള ആഹ്വാനം നിരവധിയാളുകളാണ് ഏറ്റെടുത്തത്. കുട്ടികൾ അവരുടെ കുഞ്ഞുസമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് നൽകി. വാർദ്ധക്യകാല പെൻഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയവരും സമ്പാദ്യത്തിന്‍റെ ഒരുഭാഗം കേരളത്തിന് കൈത്താങ്ങാകാൻ നൽകിയ ലൈംഗിക തൊഴിലാളികളും ഒക്കെ പ്രചോദനം നൽകുന്ന പുതിയ പാഠങ്ങൾ ആയിരുന്നു. എന്നാൽ, ഇന്നു ദേശാഭിമാനി പത്രത്തിൽ വന്ന ഒരു പരസ്യം ഇത്തരം പ്രചോദനങ്ങളെ പോലും പിന്നോട്ടു വലിക്കുന്നതാണ്. ദേശാഭിമാനിയിൽ വന്ന ഒരു ചിത്രവും ഒരു പരസ്യവും താരതമ്യം ചെയ്ത് മാധ്യമപ്രവ‍ത്തകനായ അബ്ദുൽ റഷീദ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് വൈറലായിരിക്കുകയാണ്. എങ്ങനെയുണ്ട് പിണറായി സർക്കാരിന്റെ പ്രളയകാല ചെലവുചുരുക്കൽ എന്ന ചോദ്യത്തോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.അബ്ദുൽ റഷീദിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്,


'ഒരേ ദിവസത്തെ രണ്ടു കാഴ്ചകളാണ്, മലയാളി ശരിക്കും കാണേണ്ട കാഴ്ചകൾ.ആദ്യത്തെ ചിത്രം, തിരുവനന്തപുരം മ്യൂസിയത്തിന് സമീപം തട്ടുകട നടത്തുന്ന, ശാരീരിക ബുദ്ധിമുട്ടുകളുള്ള, രാജു എന്ന പാവം മനുഷ്യൻ തന്റെ വരുമാനത്തിൽനിന്നും സ്വരൂകൂട്ടിയ അയ്യായിരം രൂപ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഏൽപ്പിക്കുന്നതാണ്.രണ്ടാമത്തേത് അതേ ദിവസം ദേശാഭിമാനിയിൽ വന്ന പരസ്യമാണ്.
തന്റെ ഇന്നോവ കാർ ലക്ഷങ്ങൾ മുടക്കി മോടി പിടിപ്പിക്കാൻ ടെൻഡർ വിളിച്ചുകൊണ്ടു സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ ഡോക്ടർ പി.എസ് ശ്രീകല നൽകിയ പത്രപ്പരസ്യമാണത്.സർക്കാർ അംഗീകൃത നിരക്ക് അനുസരിച്ച് ഈ പരസ്യത്തിനുതന്നെ 40,000 രൂപ ചിലവ് വരും.തന്റെ കാറിൽ പി.എസ് ശ്രീകല ഉടൻ വെക്കാൻ പോകുന്ന സൗകര്യങ്ങൾ ആണ് കേൾക്കേണ്ടത്.
അലോയ് വീൽ, ഫ്ലോറിങ് മാറ്റ്, 70%
സുതാര്യമായ സൺ ഫിലിം, ആന്റിഗ്ലയർ
ഫിലിം, വിഡിയോ പാർക്കിങ് സെൻസർ,
റിവേഴ്സ് ക്യാമറ, ഫുട്ട് സ്റ്റേപ്, വിൻഡോ
ഗാർണിഷ്, ഡോർ ഹാൻഡിൽ കാം,
മാർബിൾ ബീഡ്സ് സീറ്റ്, ഡോർ
ഗാർഡ്, റിയർ വ്യൂ മിറർ കാം, ബംപർ
റിഫെക്ടർ, വുഡ് ഫിനിഷ് സ്മിക്കർ,
മൊബൈൽ ചാർജർ, നാവിഗേഷൻ
സൗകര്യമുള്ള കാർ സ്റ്റീരിയോ, ഫോം ഉൾപ്പെടെ സീറ്റ് കവർ….
അങ്ങനെ നീളുന്നു പട്ടിക.(കാറുകളിൽ സൺ ഫിലിം
ഒട്ടിക്കുന്നതിനെതിരെ കോടതി വിധി
നിലവിലുണ്ടെന്നിരിക്കെയാണു നാലു
വാതിലുകളിലെ കണ്ണാടിയിലും ഫിലിം
പതിപ്പിക്കാൻ ടെൻഡർ ക്ഷണിച്ചത്.)ആറു വർഷം പഴക്കമുള്ള ഇന്നോവ കാറിൽ ലക്ഷങ്ങളുടെ ആഡംബരങ്ങൾ. ഇനി ഏറിയാൽ ഈ കാർ ഓടാൻ പോകുന്നത് മൂന്നു കൊല്ലം മാത്രം. ഒൻപതു കൊല്ലമായാൽ സർക്കാർ വണ്ടികൾ ആക്രിയാക്കുകയാണ് പതിവ്.എങ്ങനെയുണ്ട് പിണറായി സർക്കാരിന്റെ പ്രളയകാല ചെലവുചുരുക്കൽ?

 
>

Trending Now