ആംബുലന്‍സിലെ ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രോഗി മരിച്ചു

webtech_news18
ആലപ്പുഴ: ആംബുലന്‍സിന് തീപിടിച്ച് രോഗി മരിച്ചു. ആലപ്പുഴ ചമ്പക്കുളത്താണ് സംഭവം.രോഗിക്ക് ഓക്‌സിജന്‍ നല്‍കുന്നതിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ആലപ്പുഴ നടുഭാഗം സ്വദേശിയായ മോഹനന്‍കുട്ടിനായര്‍ (66) ആണ് മരിച്ചത്.


ഹൃദായാഘാതത്തെത്തുടര്‍ന്ന് മോഹനന്‍കുട്ടിനായരെ ചമ്പക്കുളത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് എടത്വായിലെ ആശുപത്രിയിലേക്ക് മാറ്റാനാണ് ആംബുലന്‍സില്‍ കയറ്റിയത്. രോഗിക്ക് ഓക്‌സിജന്‍ നല്‍കുന്നതിനിടെയാണ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ ആംബുലന്‍സ് പൂര്‍ണമായും കത്തിനശിച്ചു.രോഗിയെ ഉടന്‍ മറ്റൊരു വാഹനത്തില്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആംബുലന്‍സിലുണ്ടായിരുന്ന നഴ്‌സിനും ഗുരുതരമായി പരുക്കേറ്റു. സമീപത്തെ കാറും മൂന്ന് ബൈക്കുകള്‍ക്കും ഒരു കടയ്ക്കും തീ പിടിച്ചു. 
>

Trending Now