വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാലിന് നേരെ കോൺഗ്രസ് ആക്രമണം

webtech_news18
കൊല്ലം: വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാലിനുനേരെ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം. ഹർത്താലിനിടെ പത്തനാപുരത്ത് കന്യാസ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ മഠത്തിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം.ഷാഹിദയുടെ കാർ തടഞ്ഞു നിർത്തിയ സമരക്കാരോട് വനിതാ കമ്മീഷൻ അംഗമാണ് വാഹനത്തിലുള്ളതെന്ന് ഡ്രൈവർ പറഞ്ഞെങ്കിലും ഹർത്താലനുകൂലികൾ വഴങ്ങിയില്ല. ആരായാലും കാർ കടത്തിവിടേണ്ടെന്നായിരുന്നു സമരക്കാരുടെ നിലപാട്.


കാറിന്റെ വശത്തെ കണ്ണാടി താഴ്ത്താൻ സമരക്കാർ ആവശ്യപ്പെട്ടെങ്കിലും ഷാഹിദ തയ്യാറായില്ല. തുടർന്ന് സമരക്കാർ കാറിന്റെ ഗ്ലാസ് തകർക്കാൻ ശ്രമിക്കുകയും തന്നെ അസഭ്യം പറയുകയും ചെയ്തതായി ഷാഹിദ കമാൽ പറഞ്ഞു.നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പത്തനാപുരം പൊലീസ് ഷാഹിദാ കമാലിന്റെ വാഹനം കടത്തിവിടുകയായിരുന്നു. സംഭവമറിഞ്ഞ് സി.പി.എം പ്രവർത്തകരും സ്ഥലത്തെത്തി.നേരത്തെ കോൺഗ്രസിലായിരുന്ന ഷാഹിദാ കമാൽ 2016ലാണ് സി.പി.എമ്മിൽ ചേർന്നത്.
>

Trending Now