തിരുവസ്ത്രമണിഞ്ഞ പെണ്മക്കളെ തിരിച്ചുവിളിക്കുക; അത്‌ പുരുഷന്മാരുടെ സഭയാണ്‌

webtech_news18 , News18 India
തിരുവനന്തപുരം: സ്വന്തം പെണ്മക്കളെ തുടർന്നും ജീവനോടെ കാണണമെന്നുണ്ടെങ്കിൽ തിരുവസ്ത്രം അണിയിച്ച്‌ പറഞ്ഞുവിട്ട പെൺകുട്ടികളെ തിരിച്ചു വിളിക്കണമെന്ന് ബെന്യാമിൻ. ഫേസ്ബുക്ക് പോസ്റ്റിലാണ് ബെന്യാമിൻ നിലപാട് വ്യക്തമാക്കിയത്. തെമ്മാടികളായ ചില (ചിലർ മാത്രം) അച്ചന്മാർക്ക്‌ കൂത്താടി രസിക്കാനും കൊന്നുതള്ളാനുമല്ല ദൈവം നിങ്ങൾക്കൊരു പെൺകുട്ടിയെ തന്നതെന്ന് സ്നേഹത്തോടെ ഓർമ്മിക്കുക. സഭ അവരെ സംരക്ഷിക്കും എന്ന് ആർക്കും ഒരു വിചാരവും വേണ്ട. അത്‌ പുരുഷന്മാരുടെ സഭയാണെന്നും ബെന്യാമിൻ പറയുന്നു.ജലന്ധര്‍ ബിഷപ്പിന്‍റെ കാര്യത്തില്‍ തീരുമാനം വൈകരുതെന്ന് കേരള ലാത്തിൻ കാത്തലിക് അസോസിയേഷൻ


ബെന്യാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്,സ്വന്തം പെണ്മക്കളെ തുടർന്നും ജീവനോടെ കാണണം എന്നുണ്ടെങ്കിൽ സഭാസ്നേഹം, ക്രിസ്തുസ്നേഹം എന്നൊക്കെ പറഞ്ഞ്‌ തിരുവസ്ത്രം അണിയിച്ച്‌ പറഞ്ഞുവിട്ട പെൺകുട്ടികളെ തിരിച്ചുവിളിച്ച്‌ വീട്ടിൽ കൊണ്ടു നിർത്തുക. തെമ്മാടികളായ ചില (ചിലർ മാത്രം) അച്ചന്മാർക്ക്‌ കൂത്താടി രസിക്കാനും കൊന്നുതള്ളാനുമല്ല ദൈവം നിങ്ങൾക്കൊരു പെൺകുട്ടിയെ തന്നതെന്ന് സ്നേഹത്തോടെ ഓർമ്മിക്കുക. സഭ അവരെ സംരക്ഷിക്കും എന്ന് ആർക്കും ഒരു വിചാരവും വേണ്ട. അത്‌ പുരുഷന്മാരുടെ സഭയാണ്‌. അവർക്ക്‌ വേണ്ടി മാത്രമുള്ളതാണ്‌. (കത്തോലിക്ക സഭയെക്കുറിച്ചല്ല, ഓർത്തഡോക്സ്‌ സഭയെക്കൂടി ചേർത്താണ്‌ പറയുന്നത്‌)

>

Trending Now