LIVE- ഭാരത് ബന്ദും ഹർത്താലും തുടങ്ങി

webtech_news18
14:42 (IST)

ഭാരത് ബന്ദിനിടെ വാഹനം കുടുങ്ങി; ബിഹാറിൽ രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം- News18 Malayalam

14:37 (IST)

കേരളത്തിൽ ഹർത്താൽ അനുചിതമെന്ന് ഹൈക്കോടതി- News18 Malayalam

14:36 (IST)

ഇന്ധനവിലവർധനയിൽ പ്രതിഷേധിച്ച് കേരളം. സംസ്ഥാനത്ത് ഹർത്താൽ പൂർണം. പൊതുഗതാഗതം സ്തംഭിച്ചു. 
ഹർത്താൽ ഒഴിവാക്കേണ്ടിയിരുന്നെന്ന് ആവർത്തിച്ച് വി ഡി സതീശൻ. പ്രളയ ദുരിതാശ്വാസത്തിനിടെ ഹർത്താൽ ഉചിതമായില്ലെന്ന് ഹൈക്കോടതി.

12:40 (IST)

ഭാരത് ബന്ദിനിടെ വാഹനം കുടുങ്ങി; ബിഹാറിൽ രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം- News18 Malayalam

12:33 (IST)

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിൽ ഇടതുപ്രവർത്തകർ പ്രതിഷേധിക്കുന്നു

12:29 (IST)

കേരളത്തിൽ ഹർത്താൽ നടത്തിയത് അനുചിതമെന്ന് ഹൈക്കോടതി 

12:28 (IST)

വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാലിന് നേരെ കോൺഗ്രസ് ആക്രമണം- News18 Malayalam

12:03 (IST)

മധ്യപ്രദേശിലെ ഉജ്ജെയിനിൽ കോൺഗ്രസ് പ്രവർത്തകർ പെട്രോൾ പമ്പ് തല്ലിത്തകർത്തു. സംഘത്തിനെതിരെ പൊലീസ് ലാത്തി വീശി

11:53 (IST)

ആലപ്പുഴയില്‍ വാഹനം കെട്ടി വലിച്ച് പ്രതിഷേധം..കെ.സി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

11:11 (IST)

തിരുവനന്തപുരത്ത് വാഹനം കെട്ടിവലിച്ച് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം 

10:50 (IST)

അഹമ്മദാബാദിൽ വാഹനം തടഞ്ഞ് പ്രതിഷേധിക്കുന്ന കോൺഗ്രസ് പ്രവർത്തകർ

10:48 (IST)

ബിഹാറിൽ ഗ്യാസ് സിലിണ്ടറുകൾ തലയിലേന്തി പ്രതിഷേധിക്കുന്ന കോൺഗ്രസ് പ്രവർത്തകർ

10:46 (IST)

ഡൽഹിയിലെ പ്രതിഷേധത്തിൽ നിന്ന് അകലം പാലിച്ചു സമാജ് വാദി പാർട്ടിയും ബിഎസ്പിയും. ഇരു പാർട്ടികളുടെയും നേതാക്കൾ രാം ലീല മൈതാനത്തിന് സമീപത്തെ പ്രതിഷേധത്തിൽ പങ്കെടുക്കുന്നില്ല

10:04 (IST)

കൊല്ലം ചിന്നക്കടയിൽ ഹർത്താൻ അനുകൂലികൾ വാഹനം തടയുന്നു

10:03 (IST)

പെട്രോൾ- ഡീസൽ നികുതി കുറച്ചു രാജസ്ഥാൻ സർക്കാർ. വാറ്റിൽ നാലു ശതമാനം കുറയ്ക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യ

ഇന്ധനവിലവർധനവിനെതിരെ കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഭാരത് ബന്ദും ഇടതുപാര്‍ട്ടികൾ പ്രഖ്യാപിച്ച ഹർത്താലും തുടങ്ങി. സംസ്ഥാനത്ത് രാവിലെ ആറിന് ആരംഭിച്ച ഹർത്താൽ പൂർണമ‌ാണ്.പ്രളയബാധിത പ്രദേശങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. വിവിധ സർവകലാശാലകൾ ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു

കോൺഗ്രസിന്റെ ഭാരത് ബന്ദ് രാവിലെ ഒൻപത് മുതൽ മൂന്ന് വരെയാണ്. അഖിലേന്ത്യാ ഹർത്താലിന് ഇടതു കക്ഷികളും ആഹ്വാനം ചെയ്തിട്ടുണ്ട്. 

Trending Now