ആ വാർത്ത തെറ്റ്; ഫ്രാങ്കോ റോമിലേക്കില്ല

webtech_news18
കോട്ടയം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ റോമിലേക്ക് പോകുന്നുവെന്ന വാർത്ത നിഷേധിച്ച് ജലന്ധർ രൂപത. അടുത്തമാസം റോമിൽ നടക്കുന്ന ബിഷപ്പുമാരുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ സെപ്തംബർ 13ന് ബിഷപ്പ് റോമിലേക്ക് പുറപ്പെടുമെന്നായിരുന്നു വാർത്ത.'ആരോപണങ്ങളെ കുറിച്ചുള്ള നിയമപരമായ അന്വേഷണം നടന്നുകൊണ്ടിരിക്കുമ്പോൾ ഇത്തരം ഒരു കാര്യത്തെപറ്റി ചിന്തിക്കാനാകില്ലെന്ന് എല്ലാവർക്കും അറിവുള്ളതാണ്. ഈ സാഹചര്യത്തിൽ അടുത്ത മാസത്തെ റോമിലെ പരിപാടിയിൽ സംബന്ധിക്കാൻ ബിഷപ്പ് പോകുന്നില്ല'- രൂപത ചാൻസലർ ഫാ. ജോസ് സെബാസ്റ്റ്യൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.


കന്യാസ്ത്രീയുടെ പരാതിയിൽ 90 ശതമാനം അന്വേഷണം പൂർത്തിയായതായി കേരള പൊലീസ് വ്യക്തമാക്കിയിരുന്നു. ഉടനെ തന്നെ ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. 
>

Trending Now