മോഹൻലാലിനെ സ്വാഗതം ചെയ്ത് ബിജെപി

webtech_news18
കോഴിക്കോട്: നടൻ മോഹൻലാലിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻപിള്ള. സേവാ ഭാരതിയുടെ പ്രവർത്തനങ്ങളോട് മോഹൻലാലിന് അനുഭാവമുണ്ട്. തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും ഇപ്പോൾ ഇക്കാര്യം ചർച്ച ചെയ്യേണ്ടതില്ലെന്നും ശ്രീധരൻപിള്ള കോഴിക്കോട് പറഞ്ഞു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ചിത്രം ഫേസ്ബുക്കിൽ മോഹൻലാൽ പങ്കുവെച്ചതോടെയാണ് അദ്ദേഹത്തിന്‍റെ രാഷ്ട്രീയപ്രവേശനം ചർച്ചയായത്. മോഹൻലാൽ അടുത്ത തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് മത്സരിച്ചേക്കുമെന്ന വാർത്തകൾ വന്നതിന് പിന്നാലെയാണ് അദ്ദേഹം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതെന്നതും ശ്രദ്ധേയമായി.ബിജെപി സ്ഥാനാര്‍ഥിത്വം : അറിയാത്ത കാര്യത്തില്‍ പ്രതികരിക്കാനില്ലെന്ന് മോഹന്‍ലാല്‍


പീഡന കേസിൽ പി.കെ ശശി എംഎൽഎ-യ്ക്കെതിരെ പരാതി ലഭിച്ചിട്ടും അത് പൊലീസിന് കൈമാറാത്ത സിപിഎമ്മിന്റെ നടപടി ക്രിമിനൽ കുറ്റമാണെന്ന് പി.എസ് ശ്രീധരൻപിള്ള പറഞ്ഞു. കേസെടുക്കാൻ വകുപ്പില്ലെന്ന് വനിതാ കമീഷൻ അധ്യക്ഷ പറയുന്നത് നിയമത്തിലുള്ള അജ്ഞത മൂലമാണ്. ഇത്തരം സ്ഥാനങ്ങളിൽ യോഗ്യതയുള്ളവരെ നിയമിക്കണമെന്നും ശ്രീധരൻപിള്ള കോഴിക്കോട് പറഞ്ഞു.മോഹൻലാൽ തിരുവനന്തപുരത്ത് മത്സരിക്കുമോ? നടനുമൊത്തുള്ള ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രിമുഖ്യമന്ത്രി വിദേശത്ത് പോയതോടെ സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്ന് ശ്രീധരൻപിള്ള പറഞ്ഞു. മന്ത്രിസഭായോഗം ചേരാത്തത് ഇതിന് ഉദാഹരണമാണ്. മന്ത്രിമാരെ ഭരിക്കുന്നത് ചീഫ് സെക്രട്ടറി ആണെന്നും മറച്ചുവെച്ച കാര്യങ്ങളൊക്കെ ഇപ്പോൾ പുറത്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
>

Trending Now