ശശിയ്ക്കെതിരായ പരാതിയ്ക്കുനേരെ കണ്ണടച്ചു; ഇപ്പോഴും ബൃന്ദയുടെ പ്രസംഗം സ്ത്രീകൾക്കെതിരായ അതിക്രമത്തെക്കുറിച്ച്

webtech_news18
ന്യൂഡൽഹി: പി.കെ ശശി എം.എൽ.എയ്ക്കെതിരായ പരാതി ലഭിച്ച് മൂന്നാഴ്ചയോളം പൂഴ്ത്തിവെച്ച സിപിഎം പി.ബി അംഗം ബൃന്ദ കാരാട്ട് സ്ത്രീകൾക്കെതിരായ അതിക്രമത്തെക്കുറിച്ച് പ്രസംഗത്തിനിടെ വാചാലയായി. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംഘടിപ്പിച്ച റാലിയിലായിരുന്നു ബൃന്ദയുടെ കത്തിക്കയറിയുള്ള പ്രസംഗം. രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും പീഡനസംഭവങ്ങളും വർദ്ധിച്ചുവരികയാണെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ഭരണകൂടത്തിന്റേതെന്നും അവർ ആരോപിച്ചു.സി.പി.എം എം.എല്‍.എയ്‌ക്കെതിരെ പീഡന ആരോപണം; മുന്‍കാല കേസുകളുടെ സ്ഥിതി ഇങ്ങനെ


റാലിയിൽ കഠുവ പീഡനക്കേസിൽ ഇരയ്ക്കുവേണ്ടി ഹാജരായ അഭിഭാഷക ദീപിക രജാവത്ത്, ഉന്നാവോ പീഡനക്കേസിലെ പരാതിക്കാരൻ മഹേഷ് സിങ് മഖി, ഹരിയാനയിൽ ദുരഭിമാനക്കൊലയ്ക്ക് ഇരയായ യുവതിയുടെ ബന്ധു എന്നിവരെയൊക്കെ സാക്ഷിയാക്കിയാണ് ബൃന്ദ കാരാട്ട് സ്ത്രീകൾക്കെതിരായ അതിക്രമത്തെക്കുറിച്ച് വാചാലയായത്. എന്നാൽ സ്വന്തം പാർട്ടിയിലെ വനിതകൾക്കെതിരായ പീഡന പരാതിയിൽപ്പോലും വേണ്ട രീതിയിൽ നടപടി സ്വീകരിക്കാത്ത വൃന്ദയുടെ ഇരട്ടത്താപ്പാണ് ഇവിടെ തുറന്നുകാട്ടപ്പെടുന്നത്.ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കിയ മൂന്നാമത്തെ 'ശശി'പി.കെ ശശിയ്ക്കെതിരായ പരാതി യുവതി ആദ്യം നൽകിയത് ബൃന്ദ കാരാട്ടിനായിരുന്നു. മൂന്നാഴ്ച മുമ്പ് നൽകിയ പരാതിയിൽ ഇടപെടാൻ ബൃന്ദ തയ്യാറായില്ലെന്നാണ് ആരോപണം. പിന്നീട് സീതാറാം യെച്ചൂരിക്ക് പരാതി നൽകിയതോടെയാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന നേതൃത്വത്തോട് നിർദേശിച്ചത്. ഇതിനിടയിൽ ഇങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്ന് മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പറയുകയും ചെയ്തിരുന്നു.പി.കെ ശശിക്കെതിരായ പരാതി: പോളിറ്റ്ബ്യൂറോയിൽ ഭിന്നതപി.കെ ശശിക്കെതിരായ ലൈംഗിക ആരോപണം: പാലക്കാട് ജില്ലയിൽ പാർട്ടിയെ പ്രതിരോധത്തിലാക്കുംഅഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പുറത്തിറക്കിയ പത്രക്കുറിപ്പിലും സ്ത്രീകൾക്കെതിരായ അതിക്രമത്തിൽ മോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. സ്ത്രീകൾക്കെതിരെ പലതരത്തിലുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്നു. തൊഴിൽ സ്ഥലങ്ങളിൽപ്പോലും സ്ത്രീകൾ സുരക്ഷിതരല്ലാതായിരിക്കുന്നു. മതിയായ ഭക്ഷണം പോലും ഈ മോദി ഭരണത്തിൽ സ്ത്രീകൾക്ക് ലഭിക്കുന്നില്ലെന്നും പത്രക്കുറിപ്പിൽ ആരോപിക്കുന്നുണ്ട്.
>

Trending Now