ജലന്ധർ ബിഷപ്പിനെ വിളിച്ചുവരുത്തുന്നതിൽ തീരുമാനം ചൊവ്വാഴ്ച

webtech_news18 , News18 India
തിരുവനന്തപുരം: കന്യാസ്ത്രിയുടെ പരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വിളിച്ചുവരുത്തുന്ന കാര്യത്തിൽ തീരുമാനം ചൊവ്വാഴ്ചയെന്ന് വൈക്കം ഡി വൈ എസ് പി. ചില കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും രണ്ടു ദിവസത്തിനുള്ളിൽ കേസിൽ വ്യക്തത ഉണ്ടാകുമെന്നും വൈക്കം ഡി വൈ എസ് പി പറഞ്ഞു. മറ്റന്നാൾ നടക്കുന്ന ഐജിയുടെ യോഗത്തിനു മുമ്പ് വ്യക്തത വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.ജലന്ധര്‍ ബിഷപ്പിന്‍റെ കാര്യത്തില്‍ തീരുമാനം വൈകരുതെന്ന് കേരള ലാത്തിൻ കാത്തലിക് അസോസിയേഷൻ


അതേസമയം, ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതിയിൽ അന്വേഷണം നല്ല രീതിയിൽ മുന്നോട്ടു പോകുന്നെന്നു കോട്ടയം എസ് പി ഹരിശങ്കർ പറഞ്ഞു. അന്വേഷണസംഘത്തെ മാറ്റാൻ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. തെളിവുകളിൽ കൂടുതൽ വ്യക്തത വേണമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിൽ കാലതാമസം ഉണ്ടായതിൽ അസ്വഭാവികതയില്ല. നാലുവർഷം മുമ്പു നടന്ന കേസായതിനാലാണ് കാലതാമസം നേരിട്ടതെന്നും എസ് പി പറഞ്ഞു.
>

Trending Now