ഡിവൈഎഫ്‌ഐ നേതാവും പീഡനക്കുരുക്കില്‍ : വിഷയം പാര്‍ട്ടി അവഗണിച്ചെന്ന് പരാതിക്കാരി

webtech_news18 , News18 India
തൃശ്ശൂര്‍ : ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശിക്ക് പിന്നാലെ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയംഗം ജീവന്‍ ലാലും പീഡനക്കുരുക്കില്‍. കാട്ടൂര്‍ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡി വൈ എഫ് ഐ ഇരിങ്ങാലക്കുട ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയും സി പി എം ഏരിയ കമ്മിറ്റി അംഗവുമായ ജീവന്‍ ലാലിനെതിരെ പൊലീസ് കേസെടുത്തിരുന്നു.സിപിഎം എംഎല്‍എ പി കെ ശശിക്കെതിരെ ലൈംഗിക പീഡന പരാതി


എന്നാല്‍ സംഭവത്തില്‍ പാര്‍ട്ടിക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. പാര്‍ട്ടി നേതൃത്വത്തെ വിഷയം അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നാണ് യുവതി പോലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.'എന്തേ ചിന്തേ ഉണരാത്തേ' : വൈറലായി കെഎസ്‌യു നേതാവിന്റെ കത്ത്കഴിഞ്ഞ ജൂലൈ പതിനൊന്നിന് തിരുവനന്തപുരത്തെ എംഎല്‍എ ഹോസ്റ്റലില്‍ വെച്ച് അപമര്യാദമായി പെരുമാറിയെന്നാണ് പരാതി. എന്‍ജിനീയറിംഗ് കോച്ചിംഗ് സെന്ററിലേക്ക് സീറ്റ് തരപ്പെടുത്തുന്നതിനായി ജീവന്‍ ലാലിനൊപ്പം യുവതി ജൂലൈ ഒന്‍പതിന് വൈകിട്ടാണ് തിരുവനന്തപുരത്ത് എത്തിയത്.എം എല്‍ എ ഹോസ്റ്റലിലായിരുന്നു താമസം. സീറ്റ് റെഡിയായി ജൂലൈ പതിനൊന്നിന് തിരിച്ചു പോരാനുള്ള ഒരുക്കത്തിനിടെ ജീവന്‍ ലാല്‍ അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. ഇക്കാര്യം വീട്ടിലെത്തിയ ശേഷം മാതാപിതാക്കളെ അറിയിച്ചു. അവരുടെ നിര്‍ദേശ പ്രകാരം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല.പീഡന പരാതി പൊലീസിന് കൈമാറാതെ ഒതുക്കാന്‍ ശ്രമിച്ച സി.പി.എം നേതാക്കള്‍ക്കെതിരെ കേസെടുക്കണംകുടുംബം സി പി എം അനുഭാവികളായത് കൊണ്ടും താന്‍ ഡി വൈ എഫ് ഐയുടെ ഭാരവാഹിയായത് കൊണ്ടും പാര്‍ട്ടിയോടുള്ള വിശ്വാസത്തിന്റെയും കൂറിന്റെയും പേരിലാണ് ഇതുവരെ പോലീസില്‍ പരാതി നല്‍കാതിരുന്നതെന്നാണ് യുവതിയുടെ നിലപാട്..നടപടികള്‍ ഉണ്ടാവാത്ത സാഹചര്യത്തിലാണ് പോലീസില്‍ പരാതി നല്‍കുന്നതെന്നും യുവതി ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. പരാതിക്കാരിയായ യുവതിയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും.
>

Trending Now