എലിപ്പനിക്കെതിരെ വ്യാജപ്രചാരണം; ജേക്കബ്​ വടക്കുംചേരി അറസ്​റ്റിൽ

webtech_news18 , News18 India
തിരുവനന്തപുരം: എലിപ്പനിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലുടെ വ്യാജപ്രചാരണം നടത്തിയ ജേക്കബ്​ വടക്കുംചേരി അറസ്​റ്റിൽ. ക്രൈംബ്രാഞ്ചാണ്​ ജേക്കബ്​ വടക്കുംചേരി​യെ അറസ്​റ്റ്​ ചെയ്​തത്​. നേരത്തെ​ ജേക്കബ്​ വടക്കുംചേരിയെ കസ്​റ്റഡിയിലെടുത്ത്​ ചോദ്യം ചെയ്​തിരുന്നു.ഇയാൾക്കെതിരെ കേസെടുക്കണമെന്ന്​​ ആരോഗ്യമന്ത്രി ​കെകെ ഷൈലജ ഡിജിപിക്ക്​ നിർദേശം നൽകിയിരുന്നു.

എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ കഴിക്കുന്നതിനെതിരെയായിരുന്നു വടക്കുംചേരിയുടെ പ്രചാരണം.സൈബർ നിയമപ്രകാരമായിരുന്നു വടക്കുംചേരിക്കെതിരെ ആദ്യം കേസെടുത്തത്​. പിന്നീട്​, ഇതിനൊപ്പം ഗൗരവമായ വകുപ്പുകൾ കൂട്ടിച്ചേർക്കുകയായിരുന്നു.
>

Trending Now