മലനാട് മലബാർ ക്രൂസ് ടൂറിസം പദ്ധതിക്ക് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ 80.37 കോടി

webtech_news18
ന്യൂഡൽഹി: കേരളത്തിലെ ഉൾനാടൻ ജലഗതാഗത വികസനത്തിന്റെ ഭാഗമായി സ്വദേശി ദർശൻ സ്കീമിന്റെ കീഴിൽ മലനാട് മലബാർ ക്രൂസ് ടൂറിസം പദ്ധതിക്ക് ടൂറിസം മന്ത്രാലയം 80.37 കോടിരൂപ അനുവദിച്ചു. കേന്ദ്രടൂറിസം സഹമന്ത്രി അൽഫോൺസ് കണ്ണന്താനമാണ് ഇക്കാര്യം അറിയിച്ചത്.കണ്ണൂർ ജില്ലയിലെ വളപട്ടണം-കുപ്പം നദികളിൽ ജലയാത്ര പ്രമേയമാക്കിക്കൊണ്ടുള്ള വികസനമാണ് പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതി വഴിമൂന്നു ജലയാത്രകളാണ് സാക്ഷാത്കരിക്കുന്നത്


1. മലബാറിപാചകക്രമം പ്രമേയമാക്കിയുള്ള ജലയാത്ര (മുത്തപ്പൻക്രൂസ്) - വളപട്ടണം നദിയിൽ വളപട്ടണം മുതൽ മുനമ്പ്കടവ് വരെയുള്ള 40 കി.മീ ദൈർഘ്യമുള്ള ജലയാത്ര2. തെയ്യം പ്രമേയമാക്കിയുള്ള ജലയാത്ര - വളപട്ടണം നദിയിൽ വളപട്ടണം മുതൽ പഴയങ്ങാടി വരെയുള്ള 16 കി.മീ ദൈർഘ്യമുള്ള ജലയാത്ര3. കണ്ടൽകാട് ജലയാത്ര - കുപ്പം നദിയിൽ പഴയങ്ങാടി മുതൽ കുപ്പംവരെയുള്ള 16 കിമിദൈർഘ്യമുള്ള ജലയാത്രഈപദ്ധതിയുടെ കീഴിൽ പാസഞ്ചർ ടെർമിനലുകൾ, ബോട്ട് ടെർമിനലുകൾ, ബോട്ട്ജെട്ടികൾ, വള്ളംകളികാണാനുള്ള ഗാലറികൾ, റെസ്റ്റാറൻറ്റുകൾ, ഓപ്പൺഎയർ തീയേറ്ററുകൾ, കളിയങ്കണങ്ങൾ, ബയോടോയ്‍ലെറ്റുകൾ , കുടിവെള്ളസൗകര്യങ്ങൾ, നാടൻവിഭവങ്ങൾ വിൽക്കുന്ന ഒഴുകുന്ന മാർക്കെറ്റുകൾ, കരകൗശല സ്റ്റാളുകൾ, സൈക്കിൾ ട്രാക്കുകൾ, സോളാർ വിളക്കുകൾ, സിസിടിവി തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാനും മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. പിപിപി മോഡലിലാകും പദ്ധതി നടപ്പിലാക്കുക. 
>

Trending Now