ലാളിത്യം കാത്തുസൂക്ഷിച്ച കമ്മ്യൂണിസ്റ്റ് നേതാവ്

webtech_news18
മരിക്കുന്നതുവരെയും ലാളിത്യം കാത്തുസൂക്ഷിച്ച കമ്മ്യൂണിസ്റ്റ് നേതാവ്- അതായിരുന്നു ചടയൻ ഗോവിന്ദൻ. സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ അന്തരിച്ച ചടയൻ ഗോവിന്ദന്‍റെ ഇരുപതാം ജന്മവാർഷികമാണ് ഇന്ന്. അസുഖബാധിതനായ ചടയൻ ഗോവിന്ദന്‍റെ ആക്സമികമായ വേര്‍പാട്‌ കേരളത്തിനും കമ്മ്യൂണിസ്റ്റ് പാർട്ടിക്കും അപരിഹാര്യമായ നഷ്‌ടമാണ്‌ ഉണ്ടാക്കിയത്‌. ജീവിതത്തിൽ ഉടനീളം പുലർത്തിയിരുന്ന ലാളിത്യവും കാർക്കശ്യം നിറഞ്ഞ കമ്മ്യൂണിസ്റ്റ് ജീവിതവുമായി ചടയൻ ഗോവിന്ദൻ എന്ന രാഷ്ട്രീയനേതാവിന്‍റെ സവിശേഷത. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിലൂടെ ശ്രദ്ധേയനായിരുന്ന അദ്ദേഹം.കണ്ണൂർ ജില്ലയിലെ നാറാത്ത് പഞ്ചായത്തിൽ കുഞ്ഞപ്പ-കല്യാണി ദമ്പതികളുടെ മകനായി 1929 മേയ് 12-നാണ് ചടയൻ ഗോവിന്ദൻ ജനിച്ചത്‌. പാവപ്പെട്ട കുടുംബം ആയതിനാൽ അഞ്ചാം ക്ലാസിൽ സ്കൂൾ വിദ്യാഭ്യാസം അവസാനിപ്പിച്ചു നെയ്ത്തൊഴിലാളിയായി. കടുത്ത ദാരിദ്ര്യം അനുഭവിച്ച ബാല്യമായിരുന്നു ചടയന്റേത്. 1952-ല്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയുടെ ഇരിക്കൂര്‍ ഫര്‍ക്കാ കമ്മറ്റി അംഗമായ ചടയന്‍ ഗോവിന്ദന്‍ 62 മുതലാണ്‌ മുഴുവന്‍സമയ പ്രവര്‍ത്തകനായത്‌. പിന്നീട്‌ ഫര്‍ക്കാ കമ്മിറ്റി സെക്രട്ടറിയും ഇരിക്കൂര്‍ മണ്ഡലം കമ്മിറ്റി അംഗവുമായി. 64-ല്‍ കണ്ണൂര്‍ താലൂക്ക്‌ കമ്മിറ്റി അംഗമായി അവിഭക്ത പാര്‍ടിയുടെ ജില്ലാ കൗണ്‍സിലിലും അംഗമായിരുന്നു.

1964ല്‍ സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായി. 1977-ല്‍ കണ്ണൂര്‍ ഏരിയാ സെക്രട്ടറിയായും 78-ല്‍ ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗമായും സംസ്ഥാന കമ്മിറ്റി അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. 1979ല്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. 1985-ല്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗമായി. 1997 ൽ സി.പി.എം സംസ്ഥാന സെക്രട്ടറിയായി. ക്യാൻസർ ബാധിതനായ ചടയൻ ഗോവിന്ദൻ 1998 സെപ്‌തംബര്‍ 9-ന്‌ അന്തരിച്ചു.
>

Trending Now