ചുമ്മാ റദ്ദാക്കിയ മാത്രം പോരാ, കാശും തരണം!

webtech_news18
തിരുവനന്തപുരം: പ്രളയ സമയത്ത് റദ്ദാക്കിയ ട്രെയിനുകളുടെ ടിക്കറ്റ് തുക യാത്രക്കാര്‍ക്ക് തിരിച്ച് നല്‍കണമെന്നാവിശ്യപ്പെട്ട് രമേശ് ചെന്നിത്തല പീയുഷ് ഗോയലിന് കത്ത് നല്‍കി.ഭരണരംഗത്ത് അരാജകത്വം; ദുരിതാശ്വാസ പ്രവര്‍ത്തനം തകിടം മറിഞ്ഞു; ചെന്നിത്തല


ഓഗസ്റ്റ് 15 മുതല്‍ നിരവധി ആളുകളാണ് യാത്രകള്‍ക്കായി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. ഓണം- ബക്രീദ് സമയം കൂടിയായിരുന്നു അത്. കേരളത്തില്‍ നിന്ന് നിരവധി ആളുകളാണ് രാജ്യത്തങ്ങോളമിങ്ങോളം യാത്ര ചെയ്യാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ടിക്കറ്റ് തുക മടക്കി നല്‍കാതിരിക്കരുതെന്ന് രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.
>

Trending Now