എലിപ്പനി: പ്രത്യേക ശ്രദ്ധപുലർത്താൻ ആരോഗ്യമന്ത്രിയ്ക്ക് മുഖ്യമന്ത്രിയുടെ നിർദേശം

webtech_news18
തിരുവനന്തപുരം: എലിപ്പനി പടരാനിടയുള്ള മേഖലകളി‍ൽ പ്രത്യേകം ശ്രദ്ധ പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരാന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ദൈനംദിന വിലയിരുത്തലും നിരീക്ഷണവും തുടരണം. പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു ജനകീയ ബോധവല്‍ക്കരണ പരിപാടികള്‍ ശക്തമാക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപംഎലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരാന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്കു നിര്‍ദേശം നല്‍കി. എലിപ്പനി പടരാനിടയുള്ള മേഖലകളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. ആരോഗ്യവകുപ്പു പ്രവര്‍ത്തകര്‍ ഇത്തരം മേഖലകളിലെത്തി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നുവെന്ന് ഉറപ്പു വരുത്തണം. ദൈദംദിന വിലയിരുത്തലുകളും നിരീക്ഷണവും തുടരണമെന്നും ആരോഗ്യമന്ത്രിക്കു നിര്‍ദേശം നല്‍കി. പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു ജനകീയ ബോധവല്‍ക്കരണ പരിപാടികള്‍ ശക്തമാക്കാനും നിര്‍ദേശിച്ചു. മറ്റു പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള മുന്‍കരുതല്‍ നടപടികൾ സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
>

Trending Now